Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിക്കൂലി സംബന്ധിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർക്ക് വെട്ടേറ്റ സംഭവം; പിടികൂടിയ പ്രതിയെ റിമാൻ്റ് ചെയ്തു.

29 Nov 2025 22:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പണിക്കൂലി സംബന്ധിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർക്ക് വെട്ടേറ്റ സംഭവത്തിൽ പിടികൂടിയ പ്രതിയെ റിമാൻ്റ് ചെയ്തു. വരിക്കാംകുന്ന് മൂലക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാണക്കാരി തുരുത്തിക്കാട്ടിൽ ബിജു( വാഗമൺ ബിജു - 52 ) ആണ് റിമാൻ്റിലായത്.

വടകര എരട്ടാനിക്കാവ് ഭാഗത്ത് വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വടകര സ്വദേശികളായ രതീഷ് , ജനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. കരിങ്കൽ പണിക്കാരാണ് മൂവരും. പണിക്കൂലി നൽകാനുള്ളതിനെ തുടർന്നുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചത്. ബിജുവിൻ്റെ വീടിന് സമീപത്ത് എത്തി ഇരുവരും

ബൈജുവുമായി വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെ വാക്കത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ജനീഷിനെയും സാരമായി പരിക്കേറ്റ രതീഷിനെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അറിഞ്ഞ് തലയോലപ്പറമ്പ് പോലിസ് രാത്രി തന്നെ സ്ഥലത്തെത്തി ബിജുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. കോട്ടയത്ത് നിന്നും സയൻ്റിഫിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. ശനിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News