Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 16:38 IST
Share News :
കോഴിക്കോട് : കോഴിക്കോട്
കുറ്റ്യാടിയില്‍ വൻ ലഹരിവേട്ട ബാംഗ്ലൂരില്‍ നിന്നെത്തിച്ച എം.ഡി.എം.എയുമായി മൊത്തവിതരണക്കാരൻ പിടിയില്‍
ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന 267 ഗ്രാം എം.ഡി.എം.എയുമായി പ്രധാന ലഹരി ഇടപാടുകാരനെ കോഴിക്കോട് റൂറല്‍ എസ്.പി. ഫറാഷ് ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും നിലവില്‍ വെള്ളിമാടുകുന്നിലെ ഫ്ലാറ്റില്‍ താമസക്കാരനുമായ കരിയപറമ്പത്ത് ഷൈജല്‍ എന്ന ശിഹാബുദ്ധീനെയാണ് (48) ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുറ്റ്യാടിയില്‍ വെച്ച് പിടികൂടിയത്.
KL 65 V 3008 നമ്പർ ബലേനോ കാറിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പോലീസ് പരിശോധന വെട്ടിക്കാനായി ഓരോ തവണയും വ്യത്യസ്ത ചെക്ക് പോസ്റ്റുകള്‍ വഴി സഞ്ചരിക്കുന്ന ഇയാള്‍, ഇന്ന് പുലർച്ചെ കണ്ണൂർ കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴിയാണ് കേരളത്തിലേക്ക് കടന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ എട്ട് ലക്ഷം രൂപയോളം വില വരും.
കഴിഞ്ഞ മൂന്ന് വർഷമായി ലഹരി വിപണന രംഗത്ത് സജീവമായ ശിഹാബുദ്ധീൻ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന വിതരണക്കാരനാണ്. 2023-ല്‍ 250 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പോലീസിൻ്റെ പിടിയിലായ ഇയാള്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി കടത്ത് തുടർന്നത്. സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, കുറ്റ്യാടി എസ്.ഐമാരായ ഷമീർ, ഗൗതം ഹരി എന്നിവരടങ്ങുന്ന വൻ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.