Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2025 13:09 IST
Share News :
നിലമ്പൂർ : പോത്തുകല്‍ ഗ്രാമ പഞ്ചായത്തിലെ 500 ആദിവാസി കുടുംബങ്ങളുടെ ഉപജീവനത്തിനായി സുസ്ഥിര വികസന പദ്ധതി നടപ്പിലാക്കും. നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പദ്ധതി നടപ്പിലാക്കുന്നത്. 4 വര്‍ഷം കൊണ്ട് ഓരോ കുടുംബത്തിനും ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജാതി, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിള കൃഷി, ഔഷധസസ്യങ്ങള്‍, പച്ചക്കറി, ഇഞ്ചി, മഞ്ഞള്‍,വാഴ തുടങ്ങിയ ഇടവിള കൃഷികള്‍, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, വനവിഭങ്ങളുടെ മൂല്യവര്‍ധനവ്, ജലസേചന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 5.30 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഇതില്‍ 3.67 കോടി രൂപ നബാര്‍ഡ് ഗ്രാന്റാണ്. പോത്തുകല്‍ ഗ്രാമ പഞ്ചായത്തിലെ 20 നഗറുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുമേധാവികളുമായി നടത്തിയ യോഗത്തില്‍ കാര്യക്ഷമമായ പദ്ധതി നടത്തിപ്പും വിവിധ വകുപ്പുകളുടെ സംയോജനവും ഉറപ്പാക്കി. ആദിവാസി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ കൊഴിഞ്ഞുപോക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
പദ്ധതിയുടെ പ്രഥാ നിര്‍വ്വഹണ മോണിറ്ററിംഗ് കമ്മിറ്റിയോഗം നിലമ്പൂരില്‍ ചേര്‍ന്നു പി.വി. അബ്ദുള്‍ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ദിലീപ് കെ കൈനിക്കര ഐ.എ.എസ്, നബാര്‍ഡ് ഡി.ജി.എം ദിനി എസ് പണിക്കര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ പി. ധനേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ പ്രീതി മേനോന്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ എ. മുഹമ്മദ് റിയാസ്, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ സി. ഇസ്മയില്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.