Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

29 Nov 2024 19:44 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പോക്സോ ആക്ട്, ജെ.ജെ ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചും പ്രോസിക്യൂഷൻ സംബന്ധിച്ചുമാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന പരിപാടി ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു. കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജ് വി. സതീഷ് കുമാർ ആണ് ക്ലാസ് നയിച്ചത്. 

ചടങ്ങിൽ അഡിഷണൽ എസ്.പി വിനോദ് പിള്ള, പ്രവീൺകുമാർ. ജി (സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കോട്ടയം), സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ. കെ എബ്രഹാം എന്നിവർ പങ്കെടുത്തു. ജില്ലയിലെ ഡിവൈഎസ്പിമാർ, എസ്.എച്ച്.ഓമാർ, ചൈൽഡ് വെൽഫെയർ ഓഫീസർമാർ എന്നിവർക്കാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

Follow us on :

More in Related News