Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 20:32 IST
Share News :
കടുത്തുരുത്തി: ഫെബ്രുവരി ആദ്യവാരം വരെ കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസില്‍ മാറ്റമുണ്ടാകുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷൻ അറിയിച്ചു. ഈ കാലയളവില്‍ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകള്‍ക്ക് ആരംഭ സ്റ്റേഷനുകളില്‍ മാറ്റം വരുത്തുകയും ചെയ്യും. കൂടാതെ പല ട്രെയിനുകളും 40 മുതല്‍ 50 മിനിറ്റ് വരെ വൈകിയോടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളുടെ പരിധിയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
കൊല്ലം- മച്ചലിപട്ടണം സ്പെഷ്യല്‍ (07104), കൊല്ലം- നരസപൂർ സ്പെഷ്യല്‍ (07106), തിരുവനന്തപുരം -ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (22633), ഹസ്രത്ത് നിസാമുദ്ദീൻ -എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് (12618), മംഗളൂരു -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22638), രാമേശ്വരം- തിരുവനന്തപുരം അമൃത എക്സ്‌പ്രസ് (16344) എന്നീ ട്രെയിനുകൾ
നിശ്ചിത ദിവസങ്ങളില്‍ വൈകിയോടാൻ സാധ്യതയുണ്ട്.
_ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍_*
ആലപ്പുഴ -കണ്ണൂർ എക്സ്‌പ്രസ് (16307): ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളില്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.
തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി (12081) ഇതേ തീയതികളില്‍ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.
കോയമ്പത്തൂർ -ഷൊർണൂർ പാസഞ്ചർ (56603) ജനുവരി 21ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും.
നിലമ്പൂർ റോഡ് -കോട്ടയം എക്സ്‌പ്രസ് (16325) ജനുവരി 10, 20, 29 തീയതികളില്‍ നിലമ്പൂർ റോഡില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയില്‍ സർവീസ് അവസാനിപ്പിക്കും.
_*ആരംഭ സ്റ്റേഷനില്‍ മാറ്റമുള്ള ട്രെയിനുകള്‍*_
പാലക്കാട് -നിലമ്പൂർ റോഡ് പാസഞ്ചർ (56607) ജനുവരി 11, 18, 26, 27 തീയതികളില്‍ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
പാലക്കാട്- എറണാകുളം മെമു (66609) ജനുവരി 26ന് രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
ട്രെയിൻ യാത്രക്കാരോട് യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റേഷൻ വിവരങ്ങളും പരിശോധിക്കണമെന്ന് റെയില്‍വേ അധികൃതർ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.