Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ട്രാഫിക് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കണം -ജനകീയ വികസന സമിതി

13 Jan 2026 19:26 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി:ഏറ്റുമാനൂരിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരമായി 5 അംഗ ട്രാഫിക് കൺട്രോൾ യൂണിറ്റ് ആരംഭിക്കണമെന്ന് വികസന സമിതി നടത്തിയ ട്രാഫിക് ബോധവൽക്കരണ സെമിനാർ ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള പോലീസ് സംവിധാനത്തിന് രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ കഴിയില്ല..

 ട്രാഫിക് ബോധവൽക്കരണ ക്ലാസും ചർച്ചയും നഗരസഭ ചെയർപേഴ്സൺ ടോമി കുരുവിള ഉദ്ഘാടനം ചെയ്തു.ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലേഴ്‌സ് ആയ മാത്യു വാക്കത്തുമാലി, വിപിൻ സണ്ണി, വിപിൻ ബാബു,മേരിക്കുട്ടി ജോസഫ്, ടി പി മോഹൻദാസ് 

 ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, പോലീസ് ഓഫീസ ഓഫീസർമാരായ സുനിൽ കുര്യൻ റെജിമോൻ സി.റ്റി, എം കെ സുഗതൻ, അഭിലാഷ് കുര്യൻ, വിഷ്ണു ചെമ്മുണ്ടവള്ളി, , സജി പിച്ചകശ്ശേരി, വി എം തോമസ് വേമ്പേനി, തുടങ്ങിയവർ പ്രസംഗിച്ചു

ചർച്ചയിൽ ഉയർന്നുവന്ന മറ്റു പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ*

1. *രാവിലെയും വൈകിട്ടും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പോക്കറ്റ് റോഡുകൾ പ്രയോജനപ്പെടുത്തി ചെറുവാഹനങ്ങൾ അതുവഴി തിരിച്ചുവിടുക*.. *പോക്കറ്റ് റോഡുകളിൽ പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, തുടങ്ങിയവയ്ക്ക് തടസ്സമായി പാർക്കിംഗ് നടത്തുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ നടപടികൾ എടുക്കുകയും, വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുക*...

2. *കുരിശുപള്ളിക്ക് മുൻവശമുള്ള മൺ തിട്ട ഇടിച്ചു നിരത്തി വാഹനങ്ങൾ അതുവഴി തിരിയുവാനുള്ള സംവിധാനം ഏർപ്പെടുത്തുക**... *പരീക്ഷാ കേന്ദ്രമായ തവളക്കുഴി യിൽ അനധികൃത പാർക്കിംഗ് മൂലം എം.സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് നിത്യസംഭവമാണ്*.. *പാർക്കിംഗ് ഏരിയ കണ്ടെത്തി അവിടെ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണം* 

3. *ചെറു വാഹനങ്ങൾ പാർക്ക് ചെയ്യുവാനായി പാർക്കിംഗ് ഫീ ഏർപ്പെടുത്തി ചിറകുളത്തിന് മുന്നിലുള്ള മൈതാനം താൽക്കാലികമായി തുറന്നു കൊടുക്കുക*

4. *പാലാ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി ബോയ്സ് സ്കൂളിന്റെ മൈതാനത്തിന്റെ ഒരു വശം  വിനിയോഗിക്കുക*

4. *സെൻട്രൽ ജംഗ്ഷനിൽ ഉള്ള ട്രാഫിക് സിഗ്നൽ അടിയന്തരമായി പുനസ്ഥാപിക്കുക*....

5. *പാലാ റോഡിലുള്ള സിഗ്നൽ സമയക്രമം ശാസ്ത്രീയമായി പരിഷ്കരിക്കുക*

6 *പട്ടിത്താനം ജംഗ്ഷനിലുള്ള കാരിത്താസ് റൗണ്ടാനയുടെ വലിപ്പം കുറച്ച് വാഹനങ്ങൾ മറുവശത്തുനിന്ന് വരുന്നത് കാണുവാനുള്ള സംവിധാനം ഒരുക്കുക*...

 *ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യുവാനുള്ളത്*

*1..FLYOVER*.. *കേവലം 36 കോടി രൂപ മാത്രം ചെലവ് പ്രതീക്ഷിക്കുന്ന 550 മീറ്റർ നീളത്തിൽ നീണ്ടൂർ റൂട്ടിൽ നിന്നും, അതിരപുഴ റോഡ് എംസി റോഡ് എന്നിവ ക്രോസ് ചെയ്തു ടൈപ്സി ഹോട്ടലിന്റെ കിഴക്ക് വശം ചേർന്ന് പ്രൈവറ്റ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന ഫ്ലൈ ഓവർ നിർമ്മിക്കുക.. ഇപ്പോഴുള്ള എക്സൈസ് ഓഫീസ് പൊളിച്ചുമാറ്റിയാൽ ഫ്ലൈ ഓവറിന്റെ താഴെ നൂറിൽപരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനും കഴിയും*.. *ഒരു വ്യാപാരികൾക്ക് പോലും ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ഫ്‌ളൈവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2. *നീണ്ടൂർ റൂട്ടിൽ നിന്നും പുതിയ മുൻസിപ്പാലിറ്റി ഓഫീസിലെ മുന്നിൽനിന്നും ആരംഭിച്ച പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ എം സി റോഡിലോട്ട് വരുന്ന റോഡ് എട്ടു മീറ്റർ വീതിയിൽ ടാർ ചെയ്ത് വികസിപ്പിക്കുക*

3. *അതിരമ്പുഴ റോഡിൽ നിന്നും പോസ്റ്റ് ഓഫീസിന് മുന്നിലോട്ട് പോകുന്ന റോഡ് മുൻസിപ്പാൽ അധികാരികൾ അടിയന്തരമായി തുറന്നുകൊടുക്കുവാനുള്ള സംവിധാനം ചെയ്യണം*..

4. *ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന 10000 കണക്കിന് ഭക്തർക്ക് ബൈപ്പാസിലേക്ക് ക്ഷേത്ര മൈതാനത്തു നിന്നും എൻഎസ്എസ് ഓഫീസിന്റെ മുൻവശം വഴി ബൈപ്പാസിൽ എത്തിച്ചേരുവാൻ ഇപ്പോൾ നിലവിലുള്ള റോഡ് 8 മീറ്റർ പുനർ നിർമ്മിച്ചാൽ മതി.. പാലാ റോഡിൽ എത്താതെ തന്നെ ആൾക്കാർക്ക് ബൈപ്പാസിൽ എത്തിച്ചേരുവാൻ കഴിയും.. വളരെ ചുരുങ്ങിയ ചെലവിൽ ഇത് നിർമ്മിക്കുവാൻ കഴിയും.

Follow us on :

More in Related News