Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2026 23:00 IST
Share News :
വൈക്കം: അറ്റകുറ്റപണികളുടെ പേരിൽ
പൊതി കല്ലുങ്കൽ റയിൽവെ ഗേറ്റ് അടച്ചത് ഒരു മാസം കഴിഞ്ഞിട്ടും തുറക്കാത്തതിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ റെയിൽവേ വാഹനം തടഞ്ഞു. ഇന്നലെ വൈകിട്ടാണ് പ്രദേശവാസികളുടെ പ്രതിക്ഷേധം നടന്നത്. യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ ഒരു മാസമായി ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസപ്പെടുകയായിരുന്നുവെന്നും വലിയ വാഹനങ്ങൾ ഒന്നും കടന്നുവരാത്ത ഈ പ്രദേശത്ത് ഗേറ്റ് അടച്ചതോടെ സഞ്ചാര മാർഗ്ഗം പൂർണമായും തടസ്സപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗേറ്റിന് സമീപം 200 ഏക്കറോളം വരുന്ന പാടശേഖരത്തിൽ കൃഷിക്കാവശ്യമായ യന്ത്രസാമഗ്രികൾ ഉൾപ്പെടെ എത്തിക്കാൻ കഴിയാതെ സ്ഥിതിയായതോടെ നിരവധി കർഷകർ കൃഷി ഇറക്കാൻ കഴിയാതെ ദുരിതത്തിലണ്. ഇത് സംബന്ധിച്ച് റെയിൽവേ സ്റ്റേഷൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടാകാതെ വന്നതോടെയാണ് ഇന്നലെ വൈകിട്ട് ഗേറ്റിന് സമീപം കൂട്ടിയിട്ട ഇരുമ്പ് റെയിൽ സാമഗ്രികൾ എടുക്കാൻ എത്തിയ വാഹനം പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം തടഞ്ഞത്. സംഭവം അറിഞ്ഞ് വെള്ളൂർ പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് തുറക്കുന്നത് സംബന്ധിച്ച് ഉറപ്പ് കൊടുക്കാൻ സാധിക്കാത്തതിനാൽ നാട്ടുകാർ നിലപാടിൽ ഉറച്ച് നിന്നതോടെ സംഭവം സംഘർഷാവസ്ഥയിലേക്ക് എത്തി. അതെ സമയം15ന് ഗേറ്റ് തുറന്ന് നൽകുമെന്ന് ആദ്യം അറിയിച്ചിരുന്നതെന്നും സിംഗ്നൽ സംവിധാനം ക്രീകരിക്കുന്നതിൻ്റെ ഭാഗമായി ജനുവരി 31 വരെ അറ്റകുറ്റപ്പണിക്കായി റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് കാട്ടി റെയിൽവേ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ളവർക്ക് അറിയിപ്പ് നൽകിയിരുന്നുവെന്നാണ് റെയിൽവേ അധികൃതരുടെ ഭാഷ്യം. പൂർണ്ണമായും ഇത്തരത്തിലുള്ള ഗേറ്റ് അടച്ചിടാനുള്ള നീക്കത്തിലാണ് റെയിൽവേ എന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. അതെ സമയം സമീപത്തെ പാടശേഖരത്തിലൂടെ റോഡ് നിർമ്മിച്ച് കോട്ടയം - എറണാകുളം റൂട്ടിലേക്ക് പെട്ടെന്ന് എത്തുന്നതിനുള്ള ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കാനിരിക്കുകയാണെന്നും പറയുന്നു. റെയിൽവെയുടെ നടപടിക്കെതിരെയാണ് തൃതല പഞ്ചായത്ത് ജനപ്രതിധിനികൾ ഉൾപ്പടെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.