Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൻറെ 141 -ാം വാർഷികവും രക്ഷകർതൃ ദിനവും ജനുവരി 14-ന്

13 Jan 2026 19:04 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി : നവോത്ഥാന നായകൻ ചവറ കുര്യാക്കോസ് ഏലിയാസ് പിതാവിൻറെ പാതയിൽ

1885-ൽ തുടക്കം കുറിച്ച

മാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൻറെ 141 -ാം വാർഷികവും രക്ഷകർതൃ ദിനവും ജനുവരി 14-ന് രാവിലെ 9. 30ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരായ പ്രിൻസിപ്പൽ

ടെസി ലൂക്കോസ്,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയാ,ആനി ചാക്കോ,ബാബു ജോർജ്,ബിന്ദു സി. തോമസ്,മാത്തുക്കുട്ടി മാത്യു,റിൻസി ലൂക്കോസ്,പി. പി. സെലിൻ ,ലാബ് അസിസ്റ്റൻറ് റെജി സി. പോൾ എന്നിവർക്ക് യാത്രയയപ്പ് നൽകും.

9 30 ന് പൊതുസമ്മേളനം എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ് ഉദ്ഘാടനം ചെയ്യും. മാന്നാനം സെൻറ് ജോസഫ് ആശ്രമം പ്രീയോറും ,സ്കൂൾ മാനേജരുമായ ഫാദർ ഡോ.കുര്യൻ ചാലങ്ങാടി അധ്യക്ഷത വഹിക്കും.

സിഎംഐ കോൺഗ്രിഗേഷൻ വികാരി ജനറാൾ ഫാദർ ജോസി താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

വിരമിക്കുന്ന അധ്യാപകരെ ആദരിക്കലും ഫോട്ടോ അനാച്ഛാദനവും കോർപ്പറേറ്റ് മാനേജർ ഫാദർ ഡോക്ടർ ജെയിംസ് മുല്ലശ്ശേരി നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂര്യ ആകാശ്,വാർഡ് മെമ്പർ സൗമ്യ വാസുദേവൻ,പിടിഎ പ്രസിഡൻറ് സി. ആർ.സിന്ധു മോൾ, സനിൽ ജോസഫ്,ജിജോമാത്യു,അലീഷാ എൽസാ ജോസഫ്,ബിജു ജോർജ് എന്നിവർ പ്രസംഗിക്കും.കലാപരിപാടികൾമുൻ സൗത്ത് ഇന്ത്യ ലിസ് ജയ്മോൻ ജേക്കബ് ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News