Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് തുടക്കമായി.

13 Jan 2026 18:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് തുടക്കമായി. പ്രധാന തിരുനാള്‍ 16, 17, 18 തീയതികളില്‍ ആഘോഷിക്കും. ചരിത്രപരമായി കടുത്തുരുത്തിക്ക് ഏറേ പ്രാധാന്യമുള്ളതുപോലെ തന്നെ താഴത്തുപള്ളിയിലെ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളും പാരമ്പര്യമായും സാസ്‌കാരികമായും ഏറേ പ്രാധാന്യമുള്ളതും പ്രത്യേകതകളുള്ളതാണെന്ന് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. ബുധനാഴ്ച്ച രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകൂന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.അഗസ്റ്റിന്‍ തത്തപ്പള്ളി. 15 ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകൂന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍. 16ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ.സേവ്യര്‍ മുക്കുടിക്കാട്ടില്‍, 6.30ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, സമാപന ആശീര്‍വാദം-റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍, 7.30ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. 17ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, വൈകൂന്നേരം അഞ്ചിന് സുറിയാനി കുര്‍ബാന, സന്ദേശം-ഫാ.മാത്യു വെണ്ണായിപ്പള്ളില്‍, 6.30ന് പട്ടണപ്രദക്ഷിണം, 8.30ന് സ്ലീവാവന്ദനം, തുടര്‍ന്ന് കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ആകാശ വിസ്മയം. 18ന് രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാന-ഫാ.മിഥുന്‍ പനച്ചിക്കാല സിഎംഎഫ്, നാലിന് തിരുനാള്‍ റാസ-ഫാ.സ്‌കറിയ മോടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6.15ന് പ്രസുദേന്തി വാഴ്ച്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ.ബിജു കുന്നക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. 19ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന-ഫാ.വര്‍ഗീസ് ഇത്തിത്തറ പിഡിഎം, സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തിരുനാളിനോടുനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, ജോര്‍ജ് ജോസഫ് പാട്ടത്തില്‍കുളങ്ങര, സണ്ണി ജോസഫ് ആദപ്പള്ളില്‍, ദര്‍ശനസമൂഹത്തിനുവേണ്ടി പ്രസുദേന്തി ജോണ്‍ കെ.ആന്റിണി കുറിച്ച്യാപ്പറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Follow us on :

More in Related News