Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ പ്രവാസിക്ക്‌ സ്നേഹവീടൊരുക്കി തൃശൂർ ജില്ലാ സൗഹൃദവേദി.

11 Jun 2025 02:58 IST

ISMAYIL THENINGAL

Share News :

ദോഹ: ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന വേദി അംഗങ്ങക്കൊരു കൈത്താങ്ങായി തൃശൂർ ജില്ലാ സൗഹൃദവേദി-ഖത്തർ വിഭാവനം ചെയ്തിട്ടുള്ള TJSV ഭവന പദ്ധതിയിലെ നാലാമത്തെ വീട്, കല്ലായിൽ പ്രബിനു വേണ്ടി നിർമ്മിച്ചതിന്റെ താക്കോൽദാനകർമ്മം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിൻസ് നിർവ്വഹിച്ചു. 


വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോഞ്ചേരി അമ്മാംകുഴി കൈതയിൽ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ സി.കെ മേനോന്റെ സ്മരണാർത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്. 



ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങൾക്കായുള്ള ഇത്തരം കൈത്താങ്ങുകൾ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഊന്നിയുള്ള മാതൃകാപരമായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്.  



തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയതായി നിർമിച്ച വീടിനു മുൻവശത്തായി നടന്ന ചടങ്ങിൽ വേദി വൈസ് പ്രസിഡണ്ട് ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുളങ്കുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി,വാർഡ് മെമ്പർ മനോജ് കുഴിപ്പറമ്പിൽ, വേദി ട്രഷറർ മുഹമ്മദ് റാഫി, വേദി മുൻ പ്രസിഡന്ണ്ടും NRI സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ സി.ടി.ലോഹിതാക്ഷൻ, വേദി ജനറൽ കോർഡിനേറ് മുഹമ്മദ് മുസ്തഫ, ഭവനനിർമ്മാണ കോർഡിനേറ്റർ അക്ബർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, വേദി ഭവന പദ്ധതി ചെയർമാൻ നിഷാം ഇസ്മയിൽ ചടങ്ങിന് നന്ദി പറഞ്ഞു. 


ഭവന പദ്ധതി കൺവീനർ ബാലചന്ദ്രൻ, സെക്രട്ടറി കുഞ്ഞിമൊയ്തു, ഹെൽപ് ഡസ്ക്ക് ചെയർമാൻ അഷറഫ് വേദി, വേദി പ്രവാസിക്ഷേമം കമ്മിറ്റി ചെയർമാൻ രാജേഷ്, പ്രവാസിഫോറം വൈസ് ചെയർമാൻ പി.പവിത്രൻ, മറ്റു പ്രവാസി ഫോറം പ്രവർത്തകർ, വേദി മുൻ ഭാരവാഹികൾ കൂടാതെ നിരവധി വേദി പ്രവർത്തകരും നാട്ടുകാരും, വീട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 


ചടങ്ങിൽ വച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ ബീവാസ് ബിൽഡേഴ്സ് ഡയറക്ടർ അബ്ദുൾ ജബ്ബാറിനുള്ള സ്നേഹോപഹാരം വേദി വൈസ് പ്രസിഡണ്ട് കൈമാറി. വേദി മുൻ സെക്രട്ടറിയും പ്രവാസി ഫോറം ഭാരവാഹിയുമായ സജീഷ് പട്ടിലച്ചൻ യോഗ നടപടികൾ നിയന്ത്രിച്ചു.

  


Follow us on :

More in Related News