Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 20:53 IST
Share News :
ഇടുക്കി: ഉടുമ്പന്‍ചോല എക്‌സൈസ് സംഘം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ചക്കുപള്ളം ആറാം മൈല്‍ ഇലവുങ്കല്‍ എസ്തപ്പാന്‍ എന്നറിയപ്പെടുന്ന ടിന്റു എബ്രഹാം, ഉടുമ്പന്‍ചോല പഞ്ചായത്ത് 13/37-ാം നമ്പര്‍ വീട്ടില്‍ മുരുകേശന്‍, കടശിക്കടവ് രമേശ് ഇല്ലം രമേശ് എന്നിവരാണ് പിടിയിലായത്. ആറാം മൈലില്‍ വില്‍പ്പന നടത്തുന്നതിനിടെ 1.5 ലിറ്റര്‍ വിദേശ മദ്യവുമായാണ് എസ്തപ്പാന്‍ പിടിയിലായത്. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിളും സംഘവും ഉടുമ്പന്‍ചോലയില്‍ നടത്തിയ പരിശോധനയില്‍ മദ്യ വില്‍പന നടത്തി വരികയായിരുന്ന മുരുകേശന്‍ 11 ലിറ്റര്‍
മദ്യവുമായി പിടിയിലായത്. കടശിക്കടവ് രമേശ് എന്നയാള്‍ 30 ലിറ്റര്‍ മദ്യം അനധികൃത വില്‍പനക്കായി ഓട്ടോറിക്ഷയില്‍ കടത്തവേയാണ് പിടിയിലായത്.
Follow us on :
More in Related News
Please select your location.