Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 19:01 IST
Share News :
തൊടുപുഴ: ജനുവരി 9 മുതല്‍ 12 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ വച്ചു നടത്തുന്ന 19-ാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അല്‍ അസ്ഹര്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ: ഫിറോഷ് എം. ബഷീര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് യൂനുസില്‍ നിന്നും ഫോം സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി ഭാരവാഹികളായ എം.ഐ. സുകുമാരന്‍, വി. ജയചന്ദ്രന്‍, പ്രേം നസീര്‍ സുഹൃദ് സമിതി പ്രസിഡന്റ് എം.ജി. വിജയകുമാര്‍, സ്റ്റാഫ് പ്രതിനിധി വി.എം. ബിനിത എന്നിവര്‍ പ്രസംഗിച്ചു. കോളജ് ഡീന്‍ അരുണ്‍ ഗോപാല്‍ സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.