Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസനത്തിന്റെ ഫൈനലാണ് ഈ തിരഞ്ഞെടുപ്പ്...

02 Dec 2025 19:22 IST

MUKUNDAN

Share News :

ഗുരുവായൂര്‍:കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ദ്രുതഗതിയിലുള്ള വികസന പ്രക്രിയകള്‍ക്കൊപ്പം ഉയരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും,അഴിമതിരഹിതവും ജനക്ഷേമം മുന്‍നിര്‍ത്തിയുള്ളതുമായ ഭരണകൂടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്താതിരുന്നാല്‍ അത് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.ഗുരുവായൂരില്‍ 'വികസിത ഗുരുവായൂര്‍ കണ്‍വന്‍ഷന്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പ് പലരും പറയുന്നതുപോലെ ബിജെപിക്ക് ഒരു സെമി ഫൈനലല്ല.വികസനത്തിന്റെ കാര്യത്തില്‍ ഇതൊരു ഫൈനല്‍ തന്നെയാണ്.കാരണം വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടത് ഈ തദ്ദേശ സ്ഥാപനങ്ങളാണ്.എന്നാല്‍,കേരളത്തിലെ ഇരുമുന്നണികളും ഈ ജനാധിപത്യ സ്ഥാപനങ്ങളെ അഴിമതി നടത്താന്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ നിലവിലെ ഗുരുവായൂര്‍ നഗരസഭ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളും ഫണ്ട് ദുര്‍വിനിയോഗവുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസഹായം വേണ്ടവിധത്തില്‍ ഉപയോഗിച്ച് കൃത്യമായ വികസനം നടപ്പിലാക്കാന്‍ ഗുരുവായൂര്‍ നഗരസഭയില്‍ ബിജെപി എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരണം.ഇതിനായി ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.ബിജെപി തയ്യാറാക്കിയ ഗുരുവായൂരിന്റെ വികസന രേഖ,ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മുഹമ്മദ് യാസിന്‍ ഏറ്റുവാങ്ങി.സമ്മേളനത്തിൽ പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗം ജില്ലാ ഭാരവാഹികളായ ജയപ്രകാശ് കേശവൻ,മുരളി വെള്ളിത്തിരുത്തി എന്നിവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി,കര്‍ഷക മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജയസൂര്യന്‍,രാജന്‍ തറയില്‍,വിശ്വന്‍ പാവറട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ബിജെപി നോര്‍ത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആര്‍.അനീഷ് മാസ്റ്റര്‍ സ്വാഗതവും,മണ്ഡലം പ്രസിഡന്റ് അനില്‍മഞ്ചറമ്പത്ത് നന്ദിയും പറഞ്ഞു.


Follow us on :

More in Related News