Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭരണഘടനാപരമായ അധികാരം നേടിയെടുക്കുവാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം വി.എന്‍.ജോഷി

16 Feb 2025 18:22 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര:രാജ്യത്തിന്റെ ഭരണാധികാര സ്ഥാനങ്ങളിലെ എല്ലാ പദവികളിലും തസ്തികകളിലും അര്‍ഹമായ പ്രാതിനിധ്യം പൗരന്റെ മൗലികാവകാശമാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ മുന്‍ ഡയറക്ടര്‍ വി. ആര്‍. ജോഷി പറഞ്ഞു. കെ. പി. എം. എസ് കൊടകര യൂനിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുന:സ്ഥാപിക്കുവാനും അധികാര കുത്തക നിലനിര്‍ത്തുന്നതിന് ഹിന്ദുത്വവാദം ഉയര്‍ത്തുകയുമാണ്. ഇപ്പോള്‍ ഉയര്‍ത്തപ്പെടുന്ന ഹിന്ദുത്വവാദത്തിന് ആധ്യാത്മികതയുടെയോ മതവിശ്വാസത്തിന്റെയോ പിന്‍ബലമില്ല. മറിച്ച് യാണ്. ഭരണഘടനാപരമായ അധികാരം നേടിയെടുക്കുവാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഭരണഘടന ശില്പിയായ ഡോ. ബി ആര്‍ അംബേദ്കര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (4) ല്‍ സംവരണം വ്യവസ്ഥ ചെയ്തത്.എന്നാല്‍ സ്വതന്ത്ര ഭാരതത്തില്‍ അധികാരത്തില്‍ വന്ന എല്ലാ ഭരണാധികാരികളും ഈ അവകാശം അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുകയും ഒത്താശ നല്‍കുകയും ചെയ്തു. അതുകൊണ്ടാണ് ഇപ്പോഴും ഉദ്യോഗ മേഖലയിലും ഇതര പദവികളിലും പിന്നോക്ക വിഭാഗങ്ങള്‍ എത്തപ്പെടാതെ പോകുന്നതെന്ന് വി.ആര്‍.ജോഷി പറഞ്ഞു. കൊടകര എസ്.എന്‍ ട്രസ്റ്റ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ യൂനിയന്‍ പ്രസിഡന്റ് ് പി.എസ്.സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. കെ. സുബ്രന്‍, പി.സി. വേലായുധന്‍ എന്നിവരേയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരേയും ചടങ്ങില്‍ ആദരിച്ചു. സംഘടന സെക്രട്ടറി ലോചനന്‍ അമ്പാട്ട് ,സംസ്ഥാന കമ്മിറ്റി അംഗം ഇ.വി. സുരേഷ്, ജില്ല പ്രസിഡന്റ് പി.വി.ഉമേഷ്, ജില്ല അസി. സെക്രട്ടറി സി.വി.ബാബു,യൂനിയന്‍ സെക്രട്ടറി കെ. യു. രതീപ് ,ഖജാന്‍ജി ടി.കെ.ഷാജു ,പി. പി.ശശിധരന്‍ ,എന്‍.വി.ശിവദാസന്‍, കെ.വി.ജനാര്‍ദ്ദനന്‍ ,ടി.കെ.വേലായുധന്‍ ,എ.കെ.സാജു, പി.പി.അനില്‍കുമാര്‍ ,പി.കെ.തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. എസ്. സതീഷ് (പ്രസി.),് കെ. യു .രതീപ് (സെക്ര.),ടി. കെ. ഷാജു (ട്രഷ.)


Follow us on :

More in Related News