Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 11:35 IST
Share News :
വൈക്കം: കൊതവറ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ ദർശന തിരുനാളിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാദർ.ഷിജോ
കോനുപറമ്പൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്.. ആരാധന ദിനമായ ഇന്ന് വൈകിട്ട് 5ന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ഫാദർ. മനോജ് വടക്കേടത്ത് കാർമ്മികത്വം വഹിക്കും. ഏഴിന് നാടകം. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന,വൈകിട്ട് 4.30ന് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ.
തുടർന്ന് വേസ്പര ഫാദർ. ജിമ്മി കർത്താനം. തുടർന്ന് വിശുദ്ധ കുർബാന ഫാദർ. റിജുവെളിയിൽ.സന്ദേശം ഫാദർ. ജോസഫ് പള്ളാട്ടി.തുടർന്ന് പ്രദർശനം, പരിശുദ്ധ
കുർബാനയുടെ ആശിർവാദം. തിരുനാൾ ദിനമായ മൂന്നിന് രാവിലെ6.30 നും എട്ടിനും 10നും വിശുദ്ധകുർബാന വികാരി ഫാ. ഷിജോ
കോനുപറമ്പിൽ, ഫാ. ബിജു
കുമ്മനത്തുശേരി, ഫാ. അലക്സ്
കാട്ടേഴത്ത് തുടങ്ങിയവർകാർമ്മികത്വം വഹിക്കും.വൈകിട് 4.30ന് തിരുനാൾ
കുർബാന ഫാ. വിപിൻ കുരിശു ത്തറ.
പ്രസംഗം റവ ഡോ. മാർട്ടിൻശങ്കുരിക്കൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം . നാലിന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 6.30ന്
വിശുദ്ധ കുർബാന,പരേതർക്കായി
തിരുകർമ്മങ്ങൾ.തിരുനാൾ
പരിപാടികൾക്ക് വികാരി ഫാ. ഷിജോ
കോനുപറമ്പൻ, പ്രസുദേന്തി ഷാജി
എസ്തപ്പാൻ പന്തല്ലൂർ തുടങ്ങിയവർ
നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.