Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 16:28 IST
Share News :
വൈക്കം: ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടു യലിൻ്റെ 12 കിലോമീറ്ററോളം ദൂരം ഒരു മണിക്കൂർ 53 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി വൈശാലിയെ ആദരിച്ചു. ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി ആർ സി നായർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീശൻ അധ്യക്ഷത വഹിച്ചു. ശ്രീമുരുകാ സ്വിമ്മിംഗ് ക്ലബ്ബ്, ഹോട്ടൽ ലൗ ലാൻ്റ് എന്നിവരുടെ ആദരവും ചടങ്ങിൽ വൈശാലിക്ക് നൽകി. ക്ഷേത്ര ഉപദേശ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, പ്രദേശവാസികൾ, സ്വിമ്മിംഗ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈക്കം ടി വി പുരം മണ്ണന്താനം വൈശാലി വീട്ടിൽ വിശാൽ, സേതുലക്ഷ്മി ദമ്പതികളുടെ മകളും
വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് കുമാരി വൈശാലി.
Follow us on :
Tags:
More in Related News
Please select your location.