Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 21:20 IST
Share News :
വൈക്കം: വൈക്കത്ത് രണ്ടിടങ്ങളിൽ നിന്നായി പെരുമ്പാമ്പിനെയും മൂർഖനെയും സർപ്പ ടീം അംഗങ്ങൾ പിടികൂടി. ചെവ്വാഴ്ച രാവിലെ കോവിലകത്തും കടവിനു സമീപം വടക്കേടത്ത് ശശിധരൻ്റെ വീട്ടിൽ കുടത്തിനുള്ളിൽ നിന്നാണ് മൂർഖനെ ആദ്യം പിടികൂടിയത്. കുടം തനിയെ അനങ്ങുന്നത് കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് മൂർഖനെ കണ്ടത് തുടർന്ന് സർപ്പ ടീം അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. രാത്രി 11മണിയോടെ വൈക്കം കൊച്ചാലും ചുവടിനു സമീപം ഗോപി ഭവനിൽ രവിചന്ദിറിൻ്റെ വീട്ടിലെ കാർ ഷെഡിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രി റോഡിലൂടെ നടന്നുപോയ ഇതര സംസ്ഥാന തൊഴിലാളികളാണ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ പെരുമ്പാമ്പിനെ ആദ്യം കണ്ടത്. പുറത്ത് പോയ വീട്ടുകാർ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് റോഡിൽ ആളുകൾ തടിച്ച് കൂടി നിൽക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോഴാണ് കാർ ഷെഡ്ഡിൽ പാമ്പ് കയറിയ വിവരം അറിയുന്നത്. തുടർന്ന് സർപ്പ ടീം അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം എട്ടടിയോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് ഇവിടെ നിന്നും പിടികൂടിയത്. അരയൻകാവ് സ്വദേശികളായ സർപ്പ ടീമിലെ നിരപ്പേൽ എബിൻ പൗലോസ്, ചേന്നാവേലിൽ പി.എസ്.സുജയ് എന്നിവരുടെ നേതൃത്വത്തിലാണ് 2പാമ്പുകളെയും പിടികൂടിയത്. പിടിച്ച പാമ്പുകളെ വനപാലകർക്കു കൈമാറുമെന്ന് ഇവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.