Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ക്കൂൾ കാബിനറ്റ് സ്ഥാനാരോഹണവും ഉന്നത വിജയികൾക്ക് ആദരവും നൽകി.

29 Jun 2025 21:56 IST

UNNICHEKKU .M

Share News :

മുക്കം: കളൻ തോട് എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂൾ  

സിബി എസ് സി 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

സ്കൂൾ ക്യാബിനറ്റ് സ്ഥാനാരോഹണവും നടത്തി.സ്കൂളിലെ പ്ലസ് ടു സയൻസ് ,കൊമേഴ്സ് വിഭാഗങ്ങളിലെയും, പത്താം ക്ലാസ്സിലെയും മിന്നും ജയം ആവർത്തിച്ച സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.സർക്കിൾ ഇൻസ്പെക്ടർ      കെ പ്രജീഷ് ഉദ്ഘാഘാടനം ചെയ്തു.

 2025-26 വർഷത്തെ സ്കൂൾ ക്യാബിനറ്റംഗങ്ങളുടെ സ്ഥാനാരോഹണം, അംഗങ്ങൾക്ക് ബാഡ്ജ് കൈമാറി അദ്ദേഹം നിർവ്വഹിച്ചു. സ്കൂൾ ലീഡർ അമൻ മുഹമ്മദ് ക്യാബിനറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ നടന്നു.സ്കൂൾ ചെയർമാൻ പി.കെ അബ്ദുൽ ലത്വീഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ,പി.ടി ആസാദ് ജോയിൻ സെക്രട്ടറി ആർ കെ ശാഫി എസ് എം സി മെമ്പർമാരായ പി മുഹമ്മദ് അബ്ദുറഹിമാൻ, എ സി അബ്ദുൽ അസീസ്, എൻജിനീയർ നാസിർ ഓകെഅഷ്റഫ്, കെവി ഹസൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് സ്കൂൾ റിസൾട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാസ്റ്റർ ഫുആദ് പ്രാർത്ഥന നടത്തി .സെക്രട്ടറി എം പി സി നാസർ സ്വാഗതവും ഡെപ്യൂട്ടി സ്കൂൾ ലീഡർ ആയിഷ ഹംദ നന്ദിയും പറഞ്ഞു.


ചിത്രം: കളൻതോട് എം.ഇ എസ് രാജ സ്കൂളിലെഉന്നത ജേതാക്കൾക്കുള്ള ഉപഹാരം

  സർക്കിൾ ഇൻസ്പെക്ടർ  കെ പ്രജീഷ് നൽകുന്നു..

Follow us on :

More in Related News