Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.

16 Sep 2024 13:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഈറ്റില്ലമായ വെട്ടിക്കാട്ടുമുക്കിൽ 4472-ാം നമ്പർ

എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രയ്ക്ക് ഉജ്ജ്വലമായ സ്വീകരണം നൽകി.നബിദിന റാലിയിൽ പങ്കെടുത്തവർക്ക് ശാഖാ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശീതള പാനീയവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.. ശാഖാ സെക്രട്ടറി സന്തോഷ് കരിപ്പുറത്ത്, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻറ് സുനിൽ കടുശ്ശേരിയിൽ, ദിനീഷ് എസ്.ഡി, നിഖിൽ തിലകൻ, സനൂപ്, വനിതാ സംഘം ഭാരവാഹികളായ രമ്യ സന്തോഷ്, സുപ്രഭാ രാജൻ,ഷീബ സന്തോഷ്  തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News