Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 17:45 IST
Share News :
മാള: ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ, പുവ്വത്തുശ്ശേരി എൽപി എന്നീ സ്കൂളുകളിലാണ് മത്സരം നടക്കുന്നത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ കെ സുരേഷ് പതാക ഉയർത്തി. സാംസ്കാരിക ഘോഷയാത്രക്ക് ശേഷം അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് കലാമേള ഉദ്ഘാടനം ചെയ്തു .മാള ഉപജില്ലയിലെ കലാപ്രതിഭകളായ കെ എസ് അസ്ന ഷെറിൻ, വിനായക എസ് കരുൺ, സ്വാതി സുധീർ എന്നിവർ ചേർന്ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കലോത്സവ സന്ദേശം നൽകി. പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ പൂവത്തുശ്ശേരി എല്‍ പി സ്കൂളുകളിലായി 9 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത് 76 സ്കൂളുകളില്‍ നിന്നായി മൂവായിരത്തിലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, നാടകം, ചവിട്ടുനാടകം, മൂകാഭിനയം, അറബിക് കലോത്സവം, ശാസ്ത്രീയ സംഗീതം, കഥകളി, പദ്യം ചൊല്ലൽ, പ്രസംഗം, സംഘഗാനം, ക്വിസ്, അക്ഷരശ്ലോകം, പ്രഭാഷണം, ഗാനാലാപനം എന്നീ മത്സരങ്ങളാണ് ആദ്യദിവസം അരങ്ങേറിയത് .
Follow us on :
Tags:
More in Related News
Please select your location.