Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വൈക്കത്ത് നടത്തിയ സംയോജിത ത്രിദിന ബോധവത്ക്കരണ പരിപാടി സമാപിച്ചു.

18 Oct 2025 18:01 IST

santhosh sharma.v

Share News :

വൈക്കം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സംഘടിപ്പിച്ച ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും സമാപിച്ചു. വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്നും അതിൻ്റെ പൂർണഫലം ജനങ്ങളിലേക്ക് എത്തിക്കാൻ ബോധവൽക്കരണ പരിപാടികൾ ആവശ്യമാണെന്ന് പ്രീത രാജേഷ് അഭിപ്രായപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ പി.റ്റി. സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ബിന്ദു ഷാജി, കൗൺസിലർ രാജശ്രീ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫീസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ളിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സർക്കാർ പദ്ധതികളെക്കുറിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചും ക്ലാസുകളും ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു. ഐസിഡിഎസ് കോട്ടയം പ്രോഗ്രാം സെൽ , വൈക്കം പ്രോജക്റ്റ് , വൈക്കം നഗരസഭ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഹോമിയോ ആശുപത്രി, തപാൽ വകുപ്പ് , വനിത പോലീസ് സെൽ , ഫയർ & റസ്ക്യൂ , സൈബർ പോലീസ് ഓഫീസ് , എക്സൈസ് ഓഫീസ്, ലീഡ്ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ ക്ലാസുകളും മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, ഫോട്ടോ എക്സിബിഷൻ, ഗാനമേള , കലാപരിപാടികൾ, പ്രശ്നോത്തരികൾ എന്നിവയും ഒരുക്കിയിരുന്നു.

Follow us on :

More in Related News