Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീം പരീക്ഷ ഫീസ് കൂട്ടിയ സർക്കാർ നടപടി പ്രതിഷേധാർഹം - ജോൺസ് ജോർജ്‌ കുന്നപ്പിള്ളിൽ.

08 Jan 2026 20:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കീം പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫീസ് അടിസ്ഥാനരഹിതമായ വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്. സി സംസ്ഥാന പ്രസിഡൻ്റ് ജോൺസ് ജോർജ് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളിൽ ഒന്നിച്ച് അപേക്ഷിക്കാവുന്ന വ്യവസ്ഥ ഇത്തവണ ഒഴിവാക്കിയത് സാധാരണ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി ആകും. ഈ നടപടി കേരള വിദ്യാർഥി സമൂഹത്തോടുള്ള വഞ്ചന ആണെന്ന് തിരിച്ചറിയണമെന്നും 1300 രൂപയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഒരുമിച്ച് അപേക്ഷ കൊടുക്കാൻ കഴിയുന്ന സാഹചര്യത്തിൽ നിന്നുമാണ് ഇത്തവണ അതാത് വിഷയങ്ങളിൽ ഫീസ് അടച്ച് എഴുതേണ്ട അവസ്ഥ വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് കുറഞ്ഞത് 3500 രൂപ എങ്കിലും ചിലവ് വരുന്നുണ്ട്. ഈ നടപടി സാധാരണക്കാരായ വിദ്യാർഥികളെ അവരുടെ സ്വപ്നങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണ്. തീർത്തും വിദ്യാർത്ഥി വിരുദ്ധമായ ഈ സർക്കാർ നെറികേടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ട് കെ.എസ്.സി

സമര രംഗത്തേക്ക് വരും. പല ഫീസ് ഇളവിന്റെ ആനുകൂല്യങ്ങളും വിദ്യാർഥികൾക്ക് നിഷേധിച്ച ഇടതു ഗവൺമെൻ്റ് വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുന്നവരാണ്. യാതൊരു ആലോചനയും ഇല്ലാതെ ഫീസ് വർദ്ധിപ്പിച്ച ഈ സർക്കാർ നടപടി തിരുത്തണമെന്ന് ജോൺസ് ആവശ്യപ്പെട്ടു.

Follow us on :

More in Related News