Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2026 23:19 IST
Share News :
വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും നെൽകർഷകരുടെ രക്ഷക്കായ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടക്കമിട്ട ഓയിൽ പാം ഇൻഡ്യയുടെ വെച്ചൂർ മോഡേൺ റൈസ് മില്ല് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും പ്രചാരണം ഉദ്യോഗസ്ഥ നീക്കമാണെന്നും കെ. ബിനിമോൻ എം.എൽ.എ. നഷ്ടങ്ങളുടെ കണക്കു കാണിച്ച് അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം പ്രതിക്ഷേധാർഹമാണെന്നും അപ്പർ കുട്ടനാടൻ മേഖലയിലെ നെൽ കർഷകരെ സഹായിക്കാൻ ആരംഭിച്ച മോഡേൺ റൈസ് മില്ല് ഒരു കാരണവശാലും അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നും കെ. ബിനിമോൻ എം എൽ എ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിറ്റാണ്ടുകളായി നഷ്ടത്തിൽ ആയ മില്ല്, ഓയിൽ പാമിൻ്റെ നേതൃത്വം വരുന്നതിന് മുമ്പ് തന്നെ നഷ്ടത്തിൻ്റെ പേര് പറഞ്ഞ കുബുദ്ധികളായ ഉദ്യോഗസ്ഥരാണ് യു.ഡി.എഫ് സർക്കാർ അടച്ചു പൂട്ടുന്നുവെന്ന കുപ്രചരണം നടത്തുന്നത്. മില്ലിലെ പ്രതിസന്ധി ജനപ്രതിനിധികളെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നും എം.എൽ.എ കുറ്റപ്പെടുത്തി. സർക്കാർ മില്ല് പൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്നും വരുന്ന കൊയ്ത്തിനും നെല്ല് സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈകോ മോഡേൺ റൈസ് ഏറ്റെടുത്ത് നടത്തണമെന്ന കർഷക കൂട്ടായ്മയുടെ നിർദ്ദേശവും മുഖ്യമന്ത്രിയെയും കൃഷിമന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും കെ. ബിനിമോൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങൾ മോഡേൺ റൈസിന് നൽകാനുള്ള പണം അടക്കം നൽകാനുള്ള നടപടികളും സർക്കാരുമായി ആലോചിച്ചു തീരുമാനിക്കും. മില്ല് നഷ്ടത്തിലാക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി എം.എൽ.എ ആരോപിച്ചു. മുൻ സർക്കാരിന്റെ കാലത്താണ് മില്ലിനെ സാമ്പത്തിക പ്രതിസന്ധി വൻതോതിൽ കൂടിയത്. അന്ന് മില്ലിനെ സംരക്ഷിക്കാൻ നടപടിയെടുക്കാത്തവരാണ് ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥ നടപടിയിൽ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെ. ബിനിമോൻ പറഞ്ഞു.എന്നാൽ മില്ലിൻ്റെ പ്രവർത്തനം എങ്ങനെ എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും അടക്കം ഉള്ളവരോട് ആലോചിച്ചു തീരുമാനിക്കുമെന്നും എം.എൽ.എ പറഞ്ഞു. 20 കോടിയോളം രൂപയുടെ ബാധ്യത ഉള്ള മോഡേൺ റൈസ് മില്ല് പതിറ്റാണ്ടുകളായി നഷ്ടത്തിലാണെന്ന് എ.ജി റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ നടപടിയുടെ പേരിലാണ് മില്ലിന്റെ പ്രവർത്തനം നിർത്തിവച്ച് താൽക്കാലിക ജീവനക്കാരെ അടക്കം ഉദ്യോഗസ്ഥർ പിരിച്ചുവിട്ടത്. നിലവിൽ മോഡേൺ റൈസിലിൻ്റെ പ്രധാന കവാടത്തിലെ ബോർഡ് വരെ എടുത്തു മാറ്റിയ നിലയിലാണ്. നിലവിൽ പ്രവർത്തനം പൂർണമായും നിലച്ച മോഡേൺ റൈസ് മില്ല് പൂട്ടില്ല എന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെ മുന്നോട്ടു പ്രവർത്തിക്കും എന്ന കാര്യത്തിൽ സർക്കാരിന് ഇതുവരെ വ്യക്തമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് അടച്ചുപൂട്ടൽ ദുഷ്പ്രചരണത്തിനെതിരെ എം എൽ എ രംഗത്തെത്തിയത്.
പത്രസമ്മേളനത്തിൽ വെച്ചൂർ പഞ്ചായത്ത് മുൻപ്രസിഡൻ്റ് കെ.ആർ ഷൈലകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സണ്ണി പോട്ടയിൽ, മറ്റം ശശി, യു. ബാബു തുടങ്ങിയവർ പങ്കെടുത്തു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.