Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്

26 Sep 2026 01:35 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും വിവിധ പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ നിരവധി ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.

സെപ്റ്റംബർ 25ന് എംബസി പരിസരത്ത് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പ്രവാസികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പരാതികളും ആശങ്കകളും കേൾക്കുകയും ചെയ്തു.

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമുള്ള വേദിയായാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. വ്യക്തിപരമായി അംബാസഡറുമായി സംസാരിച്ച് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അവസരം ലഭിച്ചു.

ഓപ്പൺ ഹൗസിൽ ഉന്നയിക്കപ്പെട്ട ഓരോ വിഷയവും എംബസി സംഘം പ്രത്യേകം പരിഗണിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപനം നടത്തി തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. പരാതികൾക്ക് സാധ്യമായത്ര വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനാണ് എംബസിയുടെ ശ്രമമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യൻ പ്രവാസികളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ആവശ്യമായ സഹായം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം ഓപ്പൺ ഹൗസ് പരിപാടികൾ എംബസി സംഘടിപ്പിക്കുന്നത്. അംബാസഡർ പ്രശാന്ത് പിസെ ചുമതലയേറ്റതിന് ശേഷം ഇന്ത്യൻ സമൂഹവുമായി നടത്തുന്ന ഇത്തരം നേരിട്ടുള്ള ഇടപെടലുകൾ പ്രവാസി വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായി മാറിയിട്ടുണ്ട്. ജൂലൈയിലും അംബാസഡർ ഇന്ത്യൻ സമൂഹവുമായി ഓപ്പൺ ഹൗസ് നടത്തിയിരുന്നു.

Follow us on :

More in Related News