Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2026 12:35 IST
Share News :
തിരൂരങ്ങാടി : ലഹരിയുടെ വ്യാപനത്തിനെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ തിരൂരങ്ങാടി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കുകയും വിദ്യാർത്ഥികളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിക്കുകയും വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പൽ ഇൻചാർജ് എം. സുഹൈൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ലഹരി വിദ്യാർത്ഥികളുടെ വ്യക്തിജീവിതത്തെയും കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ വ്യക്തമാക്കി.
ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനൊപ്പം, നേതൃത്വപാടവവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തി എൻ.എസ്.എസ് വോളണ്ടിയർമാരെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മുനീർ താനാളൂർ, ടി.വി. ആയിഷാബി, കൗൺസിലർ ഷിയാദ് ഹസ്സൻ, അധ്യാപകരായ പി. ഇസ്മായിൽ, പി.വി. ഹുസൈൻ, പി. ജാഫർ, ടി. സാലിം, യു.ടി. അബൂബക്കർ, കെ.വി. സാബിറ, എ.ടി. സൈനബ, ടി.റിഫ, രഞ്ജന രാജഗോപാൽ , ടി. അസ്സൻകോയ, മാസിൻ, ഹിബ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാരുടയും അധ്യാപകരുടെയും സജീവ സാന്നിധ്യം പരിപാടിയെ ആവേശഭരിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.