Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്സവാഘോഷങ്ങൾക്ക് തിളക്കമേകാൻ ക്രോംപ്ടൺ ഗാലക്സി ഫെസ്റ്റീവ് ലൈറ്റ്സ് ശ്രേണി

25 Sep 2026 11:43 IST

രെഹ്ന

Share News :

കൊച്ചി: ഉത്സവസീസണിൽ വീടുകൾക്ക് വർണാഭമായ പ്രകാശാലങ്കാരം ഒരുക്കുന്നതിനായി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് 'ഗാലക്സി ഫെസ്റ്റീവ് ലൈറ്റ്സ്' ശ്രേണി അവതരിപ്പിച്ചു. വ്യത്യസ്ത ഡിസൈനുകളും ലൈറ്റിംഗ് മോഡുകളും ഉൾപ്പെടുന്ന ശ്രേണി വിവിധ ആഘോഷങ്ങളിലെ അലങ്കാരങ്ങൾക്ക് അനുയോജ്യമായതാണ്.


ലീഫ്, സ്നോബോൾ, ഡയമണ്ട്, പിക്സൽ, സ്പാർക്കിൾ എന്നീ അഞ്ച് മോഡലുകളാണ് ശ്രേണിയിലുള്ളത്. വാം ലൈറ്റും ആർജിബി ലൈറ്റിംഗും വിവിധ നിറങ്ങളും മോഡുകളും ഉൾപ്പെടുന്ന ഇവ പ്രവേശന കവാടങ്ങൾ, ജനലുകൾ, ബാൽക്കണികൾ, ചെടികൾ, വീടിന്റെ വിവിധ ഭാഗങ്ങൾ എന്നിവ അലങ്കരിക്കാൻ ഉപയോഗിക്കാം.


എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന പ്ലഗുകൾ, ബി.ഐ.എസ് മാനദണ്ഡങ്ങൾ പാലിക്കുന്ന വയറുകൾ, ഈടുനിൽക്കുന്ന ഘടകങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇന്ത്യയിലെ ക്രോംപ്ടൺ അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ശ്രേണി ലഭ്യമാകും. 799 രൂപ മുതൽ 2,499 രൂപ വരെയാണ് വില.


“ഉത്സവകാല ലൈറ്റിംഗ് ഇപ്പോൾ വെളിച്ചം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; വീടുകൾക്ക് പ്രത്യേക ഭംഗിയും ആഘോഷങ്ങളുടെ അന്തരീക്ഷവും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാറിയിരിക്കുന്നു,” എന്ന് ക്രോംപ്ടൺ ലൈറ്റിംഗ് വിഭാഗം ബിസിനസ് ഹെഡ് ശാലീൻ നായക് പറഞ്ഞു.



Follow us on :

More in Related News