Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി മെഡിക്കൽ റെപ്രസെന്റേറ്റീവ്‌ നിര്യാതനായി

25 Sep 2026 08:14 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി മെഡിക്കൽ റെപ്രസെന്റേറ്റീവ്‌ ഒമാനിൽ നിര്യാതനായി.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാർ മോഹൻ കുമാറിനെയാണ് (42) മസ്‌കറ്റ് ,വാദി കബീറിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ദീർഘകാലമായി മസ്‌കറ്റ് ഫാർമസിയിൽ ഫാർമസിസ്റ്റായും മെഡിക്കൽ മേഖലയിൽ സജീവ സാന്നിധ്യമായും പ്രവർത്തിച്ചുവരികയായിരുന്ന ശിവകുമാർ. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് മസ്‌കറ്റിലേക്ക് തിരിച്ചെത്തിയത്.

ഒമാൻ മലയാളി മെഡിക്കൽ റെപ്രസെന്റേറ്റീവ്‌സ് (OMMR) സംഘടനയിലെ അംഗവും മസ്‌കറ്റ് ഫാർമസിയിലെ മെഡിക്കൽ മേഖലയിലെ സഹപ്രവർത്തകരുടെ പ്രിയങ്കരനുമായിരുന്ന ശിവകുമാറിന്റെ അപ്രതീക്ഷിത വേർപാട് ഒമാനിലെ മലയാളി മെഡിക്കൽ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും സൗഹൃദപരമായ ഇടപെടലും സ്നേഹപൂർവമായ പെരുമാറ്റവും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. “കരുണ നിറഞ്ഞ ഹൃദയത്തിന്റെയും മനോഹരമായ വ്യക്തിത്വത്തിന്റെയും യഥാർഥ സൗഹൃദത്തിന്റെയും ഉടമയായിരുന്നു ശിവകുമാർ. അദ്ദേഹത്തിന്റെ പുഞ്ചിരിയും പിന്തുണയും ആത്മാർത്ഥമായ സൗഹൃദവും എന്നും ഓർമ്മിക്കപ്പെടും,” എന്ന് ഒമാൻ മലയാളി മെഡിക്കൽ റെപ്രസെന്റേറ്റീവ്‌സ് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ശിവകുമാറിന്റെ നിര്യാണത്തിൽ ഒഎംഎംആർ ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സംഘടന അറിയിച്ചു.

മോഹൻകുമാർ–ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വാതി ശിവകുമാർ. മക്കൾ: സ്വാതിക്, യാഗ്.

Follow us on :

More in Related News