Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യ ഹജ്ജ് സംഘം തിരിച്ചെത്തി

11 Jun 2025 22:33 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ശേഷം മടക്കയാത്ര നടത്തുന്ന ഇന്ത്യയിലെ ആദ്യ സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘം ഇന്ന് രാവിലെ 9.50 ന് (ബുധന്‍, 11/06/2025) തിരിച്ചെത്തി. ഹാജിമാര്‍ക്ക് കൊണ്ടോട്ടി എം. എല്‍. എ., ടി. വി. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.


ജിദ്ദയില്‍ നിന്നും നേരിട്ടുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കാട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് മിര്‍ഷാദ് യമാനിയുടെ നേതൃത്വത്തില്‍ 120 ഹാജിമാരടങ്ങുന്ന ആദ്യ സംഘം എത്തിയത്. മുജീബ് നദ്വിയുടെ നേതൃത്വത്തിലുള്ള 97 ഹാജിമാരുടെ മറ്റൊരു സംഘം സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 മണിക്കും എത്തിച്ചേര്‍ന്നു.


അല്‍ഹിന്ദ് പ്രതിനിധികളായ ഹാഷിം മക്ക, ഷബീര്‍ ബാബു, നജീബ് നടുത്തൊടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലായി കൂടുതല്‍ ഹാജിമാര്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തും.

Follow us on :

More in Related News