Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 22:40 IST
Share News :
കുന്ദമംഗലം.. രാജ്യത്ത് മത-ജാതി ശക്തികളുടെ ദൂർ ഭരണമാണ് നടക്കുന്നത് എന്നും ഇതിനറുതി വരുത്തണമെന്നും ദലിത് കോൺഗ്രസ്. ഭരണഘടനാ ശില്പിയും ദലിത് - പിന്നോക്ക ജനവിഭാഗങ്ങളുടെ ദൈവതുല്യനുമായ ബാബാ സാഹേബ് അംബേദ്ക്കറെ അപമാനിച്ചതിലൂടെ ബി ജെ പി യും അവർ നേതൃത്വം നൽകുന്ന ഭരണകൂടവും ഇന്ത്യയേയും ഇന്ത്യയിലെ ദലിത് വിഭാഗങ്ങളയും ഇവർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനയേയും അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഡോ.ബാബു സാഹേബ് അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ട് ഭാരതീയ ദലിത് കോൺഗ്രസ് കുന്ദമംഗലം ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജന. സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെ ചെയ്തു. ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി പി.പി. സാമിക്കുട്ടി,,ഡിസിസി ജന. സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.വി. സംജിത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു നെല്ലുളി, ടി.കെ. ഹിതേഷ്കുമാർ, എ.ഹരിദാസൻ, ദലിത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറിമാരായ പി.ഗിരീശൻ, സത്യൻ കതിരാടം, ചന്ദ്രൻ മേപ്പറ്റ, കുമാരൻ തെറ്റത്ത്, എം. ശീധരൻ, എം. മോഹൻ ദാസ് കെ . അരുൺ ലാൽ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.