Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2025 14:53 IST
Share News :
പെരുവണ്ണാമൂഴി : വിശ്വാസി സമൂഹം കർത്താവിൻ്റെ സുവിശേഷ വാഹകരായി മാറണമെന്നും സഹനങ്ങളെ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. നവീകരിച്ച പെരുവണ്ണാമുഴി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ കർമ്മം നിർവഹിച്ച് സംസാരിക്കുക
യായിരുന്നു അദ്ദേഹം. വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ആഘോഷിച്ചു.
പൊതുസമ്മേളനത്തിൽ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റർ, സഭ മാനേജിംഗ് കമ്മിറ്റി അംഗം ഫാദർ മാത്യൂസ് വട്ടിയാനിക്കൽ, ഭദ്രാസന കൗൺസിൽ മെമ്പർ ഫാ :ജോമി ജോർജ്, ഇടവക വികാരി ഫാ :. ചെറിയാൻ ജേക്കബ്, ട്രസ്റ്റി ഷാജി ചേനോത്ത്, സെക്രട്ടറി ജിബി മുതുകാട്, പി.സി. സുരാജൻ എന്നിവർ പ്രസംഗിച്ചു.
കുർബാന, വചന സന്ദേശം, മധ്യസ്ഥ പ്രാർത്ഥന, ശ്ലൈഹിക വാഴ് വ് , നേർച്ച വിളമ്പ് എന്നിവ നടന്നു. പെരുവണ്ണാമൂഴി ഫാത്തിമമാതാ പള്ളി വികാരി ഫാ. എബ്രഹാം വള്ളോപ്പിള്ളി, മുതുകാട് ക്രിസ്തുരാജ പള്ളി വികാരി ഫാ : കുര്യാക്കോസ് കൊച്ചുകയ്പ്പേൽ, ഫാ. :പി.എസ്. മർക്കോസ്, ഫാ. സാം കലീക്കൽ, ഫാ :ഷിജി തോമസ്, ഫാ :സാജു വി. ജോൺ, ഫാ : അരുൺ സ്കറിയ മർക്കോസ്, ഫാ : പോൾജി കെ. ജോൺ, ഫാ :ഷാബിൻ രാജു, ഫാ : അജി ഏബ്രഹാം, ഫാ. ജിനു ജസ്റ്റിൻ, ഫാ : ഷിബു വിൽസൺ, ഫാ. :ഫിനഹാസ് റമ്പാൻ, ഫാ പി.ജെ.എൽദോസ്, ഫാ :സാൻ്റു സ്കറിയ, ഫാ : അനൂപ് അലക്സാണ്ടർ, ഫാ :. പി.ജെ.
എൽദോസ്, ഡീക്കൻ ഷാജി ഉലഹന്നാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.