Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധികൃതരുടെ അനാസ്ഥ:ചേറ്റുവ പടന്ന ചീപ്പ് ഉപ്പുവെള്ള ഭീഷണിയിൽ..

19 Nov 2025 19:17 IST

MUKUNDAN

Share News :

ചാവക്കാട്:അധികൃതരുടെ അനാസ്ഥ മൂലം ചേറ്റുവ പടന്ന പ്രദേശത്തുള്ള ചീപ്പിലൂടെ ഉപ്പുവെള്ളം കയറുന്നത് മൂലം പ്രദേശത്തെ പറമ്പുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറി.പടന്ന ചീപ്പിലൂടെ ഉപ്പുവെള്ളം കയറുന്നതുമൂലം ഏങ്ങണ്ടിയൂരിലെ ആയിരംകണ്ണി ചേലോട് പരിസരപ്രദേശങ്ങളിലേക്കും ഉപ്പുവെള്ളം എത്തിച്ചേരും.ഇതുമൂലം പരിസരപ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കലരാൻ സാധ്യത ഏറെയാണ്.,ഉപ്പുവെള്ളം കയറുന്നത് അടിയന്തരമായി തടയണമെന്നും പ്രദേശത്ത് ചീപ്പുകൾ അടച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പഞ്ചായത്ത് അധികൃതരെ നേരിൽകണ്ട് പരാതി അറിയിച്ചിരുന്നു.ഇതുവരെയും ചീപ്പ് അടക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല.ചീപ്പ് അടക്കുന്നതിനായി കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഞ്ചായത്ത് അധികൃതരിൽ നിന്നും ലത്തീഫിന് ലഭിച്ച മറുപടി.കരാറുകാരന്റെ സൗകര്യത്തിന് ചീപ്പ് അടക്കുന്നതിന് മുന്നേ തന്നെ പ്രദേശത്ത് ഉപ്പുവെള്ളം കയറി.എല്ലാ പ്രാവശ്യവും ചേറ്റുവ പടന്ന ചീപ്പ് പ്രദേശത്ത് ഉപ്പുവെള്ളം കയറിയതിന് ശേഷമാണ് അടക്കുന്നത്.ഇതുമൂലം പ്രദേശവാസികളും കൃഷിക്കാരും ഏറെ ദുരിതത്തിലാണ് കാലാവസ്ഥയ്ക്ക് അനുസരിച്ച് ചീപ്പ് കൃത്യമായി അടക്കേണ്ട ചുമതല പഞ്ചായത്തിനുണ്ട്.ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം ഉപ്പുവെള്ള ഭീഷണി നേരിടുന്നത് പഞ്ചായത്തിലെ പ്രദേശവാസികളാണ്.ചേറ്റുവ പുഴയിൽ ശക്തമായ രീതിയിൽ ആണ് വേലിയേറ്റം ഉണ്ടാകുന്നത്.ഇതുമൂലം എല്ലാ തോടുകളിലും ഉപ്പുവെള്ളം നിറഞ്ഞുതുടങ്ങി.ആയതിനാൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഉപ്പുവെള്ളം അകത്തുകടക്കാത്ത രീതിയിൽ കെട്ടുറപ്പോടെ ചേറ്റുവ പടന്ന ചീപ്പ് അടച്ച് പ്രദേശത്തെ കൃഷിക്കാരെയും കുടിവെള്ള സ്രോതസ്സും സംരക്ഷിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.



Follow us on :

More in Related News