Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 00:00 IST
Share News :
വൈക്കം: അക്കരപ്പാടം സ്കൂളിലെ ക്രിസ്തുമസ്സ് ആഘോഷം വർണ്ണാഭമായി. 300-ൽ പരം നക്ഷത്രങ്ങളും സാന്താമാരാലും നയന വർണ്ണ മനോഹരമാക്കിയായിരുന്നു വേറിട്ട ആഘോഷം. ഉദയനാപുരം പള്ളി വികാരി റവ. ഫാദർ ജോഷി ചിറയ്ക്കൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, അദ്ധ്യാപികമാരായ കെ.എ അഞ്ജു, പ്രസീന ശങ്കർ, സ്മിതാ മേനോൻ, ഷീലാകുമാരി, എം.ജി അമ്പിളി എന്നിവർ നേതൃത്വം നല്കി. അധ്യാപകരും രക്ഷകർത്താക്കളും അടക്കം നിരവധി പേർ പങ്കെടുത്തു. ക്രിസ്മസ് സ്നേഹ സംഗംമം സന്ദേശം, കേക്ക് മുറിക്കൽ എന്നിവയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.