Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നത്ത് പറമ്പ് സ്കൂളിൽ 'അഡ്മിഷൻ രാവ് ' ആഘോഷമാക്കി വിദ്യാർത്ഥികളും രക്ഷിതാക്കളും .

18 May 2025 11:19 IST

Jithu Vijay

Share News :

തിരുരങ്ങാടി : മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പുതിയ കുട്ടികളുടെ അഡ്മിഷൻ എടുക്കൽ ആഘോഷമാക്കിയ 'അഡ്മിഷൻ രാവ് ' വേറിട്ടനുഭവമായി മാറി.

 2025 -2026 വർഷത്തെ അഞ്ചാം ക്ലാസിലേക്കുള്ള വിദ്യാർത്ഥികളെ ചേർക്കലാണ് 'അഡ്മിഷൻ രാവ് ' എന്ന പേരിൽ ആഘോഷമാക്കിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമുണ്ടാക്കിയത്.


ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി എട്ട് മണി വരെ ആയിരുന്നു അഡ്മിഷൻ രാവ് . പാട്ടും ഡാൻസും തുടങ്ങി വിവിധ കലാ പ്രകടനങ്ങളാൽ അഡ്മിഷൻ എടുക്കാൻ വന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമാണ് സ്കൂൾ അധികൃതർ നൽകിയത്. സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും പുതിയതായി അഡ്മിഷൻ എടുക്കാൻ വന്ന വിദ്യാർത്ഥികളും സ്കൂളിലെ അദ്ധ്യാപകരും പാട്ടും ഡാൻസുമായി രംഗത്തിറങ്ങി. പുതിയ അഡ്മിഷൻ എടുത്ത  വിദ്യാർത്ഥികൾക്കെല്ലാം മാനേജ്മെന്റിന്റെ വക നോട്ട് ബുക്ക് കിറ്റും നൽകിയിരുന്നു.  


പ്രത്യേകം തയ്യാറാക്കിയ ചായമക്കാനിയിൽ നിന്നും ചായയും സ്നാക്കും കഴിച്ചിട്ടാണ് എല്ലാവരും പിരിഞ്ഞത്. അഡ്മിഷൻ ഫെസ്റ്റിനോടനുബന്ധിച്ച് സ്കൂളിൽ നടന്ന ഫുട്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ  വിദ്യാർത്ഥികൾക്കും  ജഴ്സിയും മെമന്റോയും നൽകി.

പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.


പുസ്തക കിറ്റും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ജഴ്സിയും മെമന്റോയും വിതരണം മാനേജർ പി.വി.പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സാജിദ, എൻ.എം.റഫീഖ്, പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ.പ്രസിഡണ്ട് സഫൂറ. കെ , പി.ടി.എ. മെമ്പർമാരായ മുസ്ഥഫ ഹുസൈൻ എം, ആബിദ് പൂത്തട്ടായി , മൈമൂന, സ്റ്റാഫ് സെക്രട്ടറി എൻ. അബ്ദുള്ള, ടി.കെ.ഗിരീഷ് പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ.പ്രശാന്ത് സ്വാഗതവും പി.ഇ.ടി. അദ്ധ്യാപകൻ സനൂഫ് നന്ദിയും പറഞ്ഞു. നഫ്ജാൻ, ജസീൽ, അബ്ദുറഹ്മാൻ , ഹുസൈൻ കുട്ടി, സുമിന, ഹാജറ, റസിയ, ഷക്കീല, സജീവൻ , മഹേഷ്, ദിനേഷൻ, രമ്യ ,ശ്രീജ, സുവിത, ബിജേഷ്, മിസാജി, പ്രദീപൻ , റസീന, ഷാക്കിറ , ഷബീർ, ഷീജ, സായിദ , ഷോണിമ , സിദ്ധീഖ്, സഫ്ന, തങ്ങൾ എന്നിവർ വിവിധ പരിപാടികൾക്ക് നേത്രത്വം നൽകി.

Follow us on :

More in Related News