Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 14:43 IST
Share News :
വൈക്കം: ഇരു കൈകളും ബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി വേമ്പനാട്ട് കായൽ നീന്തി കീഴടക്കി. കോതമംഗലം കുത്തുകുഴി കിഴക്കേമേക്കൽ സുരേന്ദ്രൻ,ദിവ്യ ദമ്പതികളുടെ മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമായ ആദിത്യൻ സുരേന്ദ്രനാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം നേടിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോ ബീച്ച് വരെയുള്ള11 കിലോമീറ്റർ വരുന്ന ദൂരം ഒരു മണിക്കൂർ 35 മിനിറ്റ് എന്ന ചുരുങ്ങിയ സമയം കൊണ്ടാണ് നീന്തി കടന്ന് ചരിത്രനേട്ടം കൈവരിച്ചത്. വൈക്കം കായലോര ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ആദിത്യനെ ഫയർ ഫോഴ്‌സ് അധികൃതർ, പരിശീലകൻ ബിജുതങ്കപ്പൻ, റിട്ടേഡ് ഫയർ ഓഫീസർ ടി. ഷാജികുമാർ,സ്കൂൾ അധികൃതർ എന്നിവർ ചേർന്ന് നോട്ടു മാലയിട്ട് സ്വീകരിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറി എ.പി. അൻസൽ ചേർന്നു നടത്തുന്ന 24-ാമത്തെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്കാണ് ആദിത്യൻ സുരേന്ദ്രൻ നീന്തി കയറിയത്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് 11കിലോമീറ്റർ നീന്തി റെക്കോർഡ് നേടുന്നത്. നീന്തലിൻ്റെ ഫ്ലാഫ് ഓഫ്
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് നിർവ്വഹിച്ചു. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു. ബേസിൽ സ്കൂൾ മാനേജർ ബാബുമാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ബിന്ദുഷാജി, ഫയർ സ്റ്റേഷൻ ഓഫീസർ ബിജു, മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്,കോതമംഗലം വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പത്താം വാർഡ് മെമ്പർ പി. സുനിമോൾ, സി.എൻ. പ്രദീപ് കുമാർ, സി.പി. ലെനിൻ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.