Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥന നടത്തുന്നു.

20 Jan 2025 19:27 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച്ച (23 ന്) കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥന നടക്കും. ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാവാരം കേരളത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ വ്യാഴാഴ്ച്ച വൈകൂന്നേരം ആറിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ആറാം ദിവസത്തെ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്. എഡി 325 -ല്‍ നിഖ്യായില്‍ നടന്ന ആദ്യക്രൈസ്തവ എക്യുമെനിക്കല്‍ സൂനഹദോസിന്റെ 1700 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 2025 ലെ പ്രാര്‍ത്ഥനാവാരം ചരിത്രത്തിലാദ്യമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ എക്യുമെനിസം ആന്റ് ഇന്റര്‍ റിലീജിയസ് ഡയലോഗ് കമ്മീഷനും കേരള ക്രിസ്ത്യന്‍ കൗണ്‍സിലും സംയുക്തമായി ആചരിക്കാന്‍ തീരുമാനിച്ചത്. 17 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സഭകളെല്ലാം പൂര്‍ണഐക്യത്തിലായിരുന്നു. നാലു നൂറ്റാണ്ടിന്റെയും മലങ്കരയിലെ മാര്‍ത്തോമാ നസ്രാണി സമുദായം 17 നൂറ്റാണ്ടുകള്‍ ഒരൊറ്റ ജാതിയായിരുന്നതിന്റെയും ഓര്‍മകള്‍ പുതുക്കുകയും പ്രാര്‍ത്ഥനയിലൂടെയും പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ക്രൈസ്തവ ഐക്യത്തിനായി പരിശ്രമിക്കുകയും ചെയ്യുകയെന്നതാണ് കടുത്തുരുത്തിയിലെ സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. 1968 മുതലാണ് കത്തോലിക്കാ സഭയുടെ ക്രൈസ്തവ ഐക്യത്തിന്റെ പ്രോത്സാഹനത്തിനായുള്ള ഡിക്കാസ്ട്രിയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷനും ചേര്‍ന്നു തയാറാക്കുന്ന പ്രാര്‍ത്ഥനകള്‍ ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥനാവാരത്തിന് ഉപയോഗിച്ചു തുടങ്ങിയത്. ആഗോളതലത്തിലും ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും ക്രൈസ്തവലോകം സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടത്തില്‍  സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. ഒന്നാം നൂറ്റാണ്ട് മുതല്‍ നസ്രാണി ക്രൈസ്തവ സാന്നിധ്യമുള്ള കടുത്തുരുത്തിയില്‍ വച്ച് ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുമ്പോള്‍ മാര്‍തോമന്‍ പൈതൃകമുള്ള പൗരസ്ത്യ സഭകളുടെ കൂട്ടായ്മയ്ക്ക് കൂടുതല്‍ ബലമേകുമെന്നാണ് പ്രതീക്ഷിക്കപെട്ടുന്നത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍ ഫ്രാന്‍സിസ് പാപ്പായും മുന്‍ഗാമികളും പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളുടെയും പൂര്‍ണ ഐക്യത്തിനായുള്ള ആഹ്വാനങ്ങളും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. സീറോ മലബാര്‍ സഭ ആതിഥേയത്വം വഹിക്കുന്ന ദിവസമാണ് പുരാത ദേവാലയങ്ങളിലൊന്നായ കടുത്തുരുത്തി താഴത്തുപള്ളിയില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥനയില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍. ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഇതോടുനുബന്ധിച്ചു നടക്കുന്ന യോഗത്തില്‍ മൂവാറ്റുപുഴ ഭദ്രാസന മുന്‍ അധ്യക്ഷന്‍ അബ്രഹാം മാര്‍ യൂലിയോസ്, മലങ്കര മാര്‍തോമ സുറിയാനി സഭയില്‍ നിന്നുള്ള സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസന അധ്യക്ഷനുമായ ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ നിന്നുള്ള നിലക്കല്‍ ഭദ്രാസന അധ്യക്ഷന്‍ ജോഷ്വാ മാര്‍. നിക്കോദിമോസ്, മലങ്കര യാക്കോബായ സുറിയാനി സഭയില്‍ നിന്നുള്ള ഇടുക്കി ഭദ്രാസന അധ്യക്ഷനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാര്‍. ഫിലക്‌സിനോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയും യുകെയിലേക്കും അയര്‍ലണ്ടിലേക്കുമുള്ള പാത്രിയര്‍ക്കീസിന്റെ വികാരിയുമായ മാത്യൂസ് മാര്‍. അന്തിമോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ജേവലോകം അരമനയിലെ റവ.യാക്കോബ് റമ്പാച്ചന്‍, മലബാര്‍ സ്വതന്ത്ര സുറിയാനി-തൊഴിയൂര്‍ സഭയിലെ റവ.സ്‌കറിയ ചീരനച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടക്കുന്ന ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥനക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍.ജോസഫ് കല്ലറങ്ങാട്ട് ഉള്‍പെടെയുള്ള മറ്റു ബിഷപ്പുമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കി കഴിഞ്ഞു. സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ്, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 




Follow us on :

More in Related News