Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിന് നാളെ ചേലേമ്പ്ര ചേലൂപാടത്ത് തുടക്കമാകും

18 Jul 2025 09:08 IST

Jithu Vijay

Share News :

തേഞ്ഞിപ്പാലം : 'പ്രകൃതിയും മനുഷ്യനും' പ്രമേയമായി 32 മത് എഡിഷൻ എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് 'കരുതലിന്റെ താളം, മരണത്തിൻ്റെ ഭാഷ, നട്ടുച്ചക്കിരുട്ട്' എന്ന ശീർഷകത്തിൽ നാളെ മുതൽ ചേലേമ്പ്ര ചേലൂപാടത്ത് പ്രൗഢമാകും. 75 യൂണിറ്റ്കളിൽ നിന്നായി 9 സെക്ടർ സാഹിത്യോത്സവുകൾ പൂർത്തിയാക്കി ആയിരത്തിലധികം വരുന്ന പ്രതിഭകൾ ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരക്കും. പത്തു വേദികളിലായി 150 ഓളം മത്സര പരിപാടികൾ നടക്കും. 

   

സാഹിത്യ ചർച്ചകൾ, വികസന ചർച്ചകൾ, സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള സംഗമങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ആശയ, പ്രചരണ പരിപാടികളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്നത്. 19 ന് ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമം ഡിവിഷൻ പ്രസിഡൻറ് മുഹമ്മദ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കേരള സെക്രട്ടറി സികെ ശക്കീർ അരിമ്പ്ര ഉദ്ഘാടനം നിർവഹിക്കും. കേരളീയം മാസിക എഡിറ്റർ എസ് ശരത് മുഖ്യാതിഥിയായി പങ്കെടുക്കും. എസ് എസ് എഫ് കേരള സെക്രട്ടറി സി എം സ്വാബിർ സഖാഫി സാഹിത്യഭാഷണം നടത്തും. 


20ന് ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ പി അബ്ദുൽ ഹമീദ് എം എൽ എ മുഖ്യാതിഥിയാകും. എസ്എസ് വൈ എസ് കേരള ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്വാദിഖ് തെന്നല അനുമോദന ഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ കെകെ നാസർ, ഡിവിഷൻ ഭാരവാഹികളായ മുഹ്സിൻ ശാമിൽ ഇർഫാനി,ടി കെ മുഹമ്മദ് ജാബിർ, 

ഹാരിസ് അദനി എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News