Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനങ്ങാടി ബസ് സ്റ്റോപ്പിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം

27 Apr 2026 19:17 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തിരൂർ കടലുണ്ടി റോഡിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയതുമായി ബന്ധപ്പെട്ട് പത്ര വാർത്തയെത്തുടർന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം നിയമനടപടികൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ബസ്റ്റോപ്പിന്ന് മുകളിലായി വലിയ കരിങ്കല്ലുകൾ കയറ്റിവെച്ച് സാമൂഹി ദ്രോഹികളുടെ വിളയാട്ടം. ബസ്റ്റോപ്പ് തനിയെ പൊളിഞ്ഞു വീണതാണെന്ന് വരുത്തി തീർക്കുവാനാണ് വലിയ കരിങ്കല്ലുകൾ മുകളിൽ കയറ്റി വെച്ചിരിക്കുന്നത്. 


പൊതുമരാമത്ത് റോഡ്സ് വിഭാഗം നടപ്പാത കയ്യേറിയവർക്ക് നോട്ടീസ് നൽകിയിട്ടുള്ളതും നിയമനടപടികൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. കയ്യേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പ് നൽകിയിരുന്നെങ്കിലും കച്ചവടക്കാർ കയ്യേറ്റം ഒഴിയുകയോ റോഡിലേക്ക് ഇറക്കിവെക്കുന്ന സാധനങ്ങൾ മാറ്റിവെക്കുകയോ ചെയ്തിട്ടില്ല. അതിനുപുറമെയാണ് ഇപ്പോൾ ബസ്റ്റോപ്പ് പൊളിഞ്ഞു വീഴണം എന്ന ഉദ്ദേശത്തോടെ വലിയ കരിങ്കല്ലുകൾ പഴക്കമുള്ള ബസ്റ്റോപ്പിന് മുകളിൽ കയറ്റി വെച്ചിരിക്കുന്നത് ഇത് പൊതുജനങ്ങളുടെ ജീവനെ സുരക്ഷിതമില്ലായ്മയാണെന്നും നടപ്പാത കൈയേറിയ കച്ചവടക്കാർക്കതിരെ നിയമപരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ ആനങ്ങാടി, പൊതുമരാമത്ത് വകുപ്പിനും വള്ളിക്കുന്ന് പഞ്ചായത്തിനും പരാതി നൽകി.




Follow us on :

More in Related News