Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 21:52 IST
Share News :
വൈക്കം: വൈക്കം നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാന്ത്വന പരിചരണദിനം നിഴൽ 2025 ശ്രദ്ധേയമായി. സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുന്നതിനും വേണ്ട അവബോധം സൃഷ്ടിക്കുന്നതിനും ഇവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി നടപ്പാക്കി വരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ദിനാഘോഷം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടിങ്കിൾ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി. ടി സുഭാഷ്, ആശുപത്രി ആർ എം ഒ ഡോക്ടർ ഷീബാ എസ്. കെ , വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, എസ് എച്ച് ഒ. രാകേഷ്, വാർഡ് കൗൺസിലർ രാജശ്രീ വേണുഗോപാൽ, ഡോ. എ. സി ശ്രീകുമാർ, എച്ച്.ഐ അഭിജിത്ത് എം.എ തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് അംഗങ്ങൾ അവതരിപ്പിച്ച ഗാനാലാപനവും വിവിധ കലാ പരിപാടികളും നടന്നു.പാലിയേറ്റീവ് കാർക്കുളള വിവിധ സഹായ വിതരണവും ചടങ്ങിൽ നടത്തി.
.
Follow us on :
Tags:
More in Related News
Please select your location.