Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 09:49 IST
Share News :
വിഭാഗീയത രൂക്ഷം;
പറവുരിൽ ബ്രാഞ്ച് സമ്മേളനങ്ങൾ റദ്ദാക്കി സിപിഎം
പറവൂർ: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് എറണാകുളം പറവുരിൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ റദ്ദാക്കി. ഏഴിക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള നാല് ബ്രാഞ്ച് സമ്മേളനങ്ങളാണ് റദ്ദാക്കിയത്. കടക്കര നോർത്ത്, കടക്കര കവല, ഏഴിക്കര പഞ്ചായത്ത് പടി, നന്ത്യാട്ടുകുന്നം നോർത്ത് എന്നിവിടങ്ങളിലെ സമ്മേളനങ്ങളാണ് റദ്ദാക്കിയത്. കടക്കര വെസ്റ്റിലെ സമ്മേളനം പൂർത്തിയായി. തർക്കത്തെ തുടർന്ന് മാറ്റിവെച്ച നാല് ബ്രാഞ്ച് സമ്മേളനങ്ങൾ വെള്ളിയാഴ്ച ജില്ല നേതാക്കളുടെ സാന്നിദ്യത്തിൽ പുനരാരംഭിച്ചെങ്കിലും മത്സരം ഉറപ്പായതോടെ സമ്മേളനം റദ്ദാക്കുകയായിരുന്നു.
അഞ്ച് ബ്രാഞ്ച് സമ്മേളനങ്ങൾ ചേർന്നെങ്കിലും ബ്രാഞ്ച് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ തർക്കം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനങ്ങൾ മാറ്റിവെച്ചത്. നന്ത്യാട്ടുകുന്നം വെസ്റ്റിലും സമാന രീതിയിൽ തർക്കമുണ്ടായിരുന്നുവെങ്കിലും വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി.
റദ്ദാക്കിയ ബ്രാഞ്ച് സമ്മേളനങ്ങൾ ഇനി സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രമേ നടക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കുറി നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ നാല് ബ്രാഞ്ചുകളിലെ 16 പ്രതിനിധികൾക്ക് പങ്കെടുക്കാനാകില്ല.
പാർട്ടി ഭരണഘടനക്ക് വിരുദ്ധമായി ജനാധിപത്യാവകാശത്തെ മാനിക്കാത്ത നേതാക്കളുടെ നടപടിക്കെതിരെ പാർട്ടിപ്രവർത്തകരിൽ അമർഷം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.