Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 16:47 IST
Share News :
ഗുരുവായൂർ:വിശ്വമാനവീകതയുടെ മൂർത്തരൂപമാണ് സത്യസായി ബാബയുടെ സേവനമാതൃകയെന്ന് പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.സത്യസായി ബാബയുടെ ശതാബ്ദി ജൻമദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗുരുവായൂർ നൃത്തോത്സവത്തിൻ്റെ സമാപന സമ്മേളന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു.കൈതപ്രം ദാമോധരൻ നമ്പുതിരിയെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.പൈതൃകം കോർഡിനേറ്റർ അഡ്വ രവി ചങ്കത്ത്,സന്തോഷ് ദേശമംഗലം,അരുൺ സി.നമ്പ്യാർ,സബിത രഞ്ജിത്,മീര കലാക്ഷേത്ര,രേണുക ശങ്കർ എന്നിവർ സംസാരിച്ചു.സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലാണ് നൃത്തോത്സവം.നൃത്തോത്സവത്തിൽ ഇരുനൂറോളം പേർ പങ്കെടുത്തു.പങ്കെടുത്തവർക്കുള്ള പുരസ്ക്കാരങ്ങൾ ബാബയുടെ ജൻമദിനമായ നവമ്പർ 23-ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.ഒ.വി.രാജേഷ്,പി.ടി.ചന്ദ്രൻ,സതീഷ് ഗുരുവായൂർ എന്നിവർ നൃത്തോത്സവത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.