Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 21:26 IST
Share News :
മസ്‌കറ്റ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) റുവി യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു. റുവി സുന്നി സെന്റർ ഓഫീസിൽ നടന്ന യോഗത്തിൽ എസ്.ഐ.സിയുടെ ഭാവി പ്രവർത്തനങ്ങളും, പദ്ധതികളും ചർച്ചയായി.
കേരളീയ മുസ്ലിം ഉമ്മത്തിന്റെ പുരോഗതിക്ക് ബീജാവാപം നൽകിയ പണ്ഡിത വരേണ്യരായ പൂർവിക നേതാക്കളുടെ ഒത്തൊരുമയും ദീർഘവീക്ഷണവുമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച മുഹമ്മദലി ഫൈസി നടമ്മൽ സൂചിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ കെ.പി ജാസിം അഷ്ഹരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റി ഭാരവാഹികളായി അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുഹിയുദ്ദീൻ ഉപ്പള, കൺവീനർ യൂസഫ് യു.പി.എം, പ്രസിഡണ്ട് റഹീം കെ.കെ, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ട്രഷറർ മജീദ് ബി.സി, വൈസ് പ്രസിഡണ്ടുമാരായി നൗഫൽ പാറക്കടവ്, താജുദ്ദീൻ വി.പി, മുസമ്മിൽ അത്താഴക്കുന്ന് എന്നിവരെയും വർക്കിങ് സെക്രട്ടറിമാരായി അറഫാത്ത് മുറിചാണ്ടി, ഉമ്മർ തളിപ്പറമ്പ്, റൗഫ് നാദാപുരം എന്നിവരെ തിരഞ്ഞെടുത്തു.
അനസ് ഹമീദ് യോഗത്തിന് സ്വാഗതവും, മിസ്‌ഹബ് നന്ദിയും പറഞ്ഞു
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.