Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ സുൽത്താൻ്റെ ജന്മനാട് എം.ടി. യുടെ വേർപാടിൽ അനുശോചനയോഗം നടത്തി.

27 Dec 2024 18:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിനെ ഗുരുവായി കണ്ട സാഹിത്യ കുലപതി എം.ടി. വാസുദേവൻ നായരുടെ വേർപാടിൽ ബഷീർ ജന്മനാട് അനുശോചിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, എം.ടി. ഫൗണ്ടേഷൻ, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. എം.ടി. അനുസ്മരണത്തിൽ ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കവികളായ സി.ജി. ഗിരിജൻ ആചാരി, കെ.ആർ. സുശീലൻ എന്നിവർ എം.ടി യെപ്പറ്റി എഴുതിയ കവിതകൾ അവതരിപ്പിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൻ പ്രീതരാജേഷ്, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ്, സാബു പി. മണലടി, അനി ചള്ളങ്കാൽ, കെ.കെ. ബാബുക്കുട്ടൻ, ഡി. കുമാരി കരുണാകരൻ, ശ്രീജേഷ് ഗോപാൽ, സുധീർഷ ഷാജി, എം.ജെ. ജോർജ്, ആർ. പ്രസന്നൻ, ഇടവട്ടം ജയകുമാർ, ഡോ. എസ്. പ്രീതൻ, എം.കെ. കണ്ണൻ, പി.കെ. ജയപ്രകാശ്, കെ.എസ്. സോമശേഖരൻ, സുനീഷ് ആചര്യ വൈക്കം, എം. ഗോപാലകൃഷ്ണൻ എന്നിവർ എം.ടി. അനുസ്മരണം നടത്തി.


Follow us on :

More in Related News