Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 09:47 IST
Share News :
മാവൂർ:എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനിൽ നടക്കുന്ന 'ഹർഷം 24 'അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ അഞ്ചാം പ്രീർകോട്ടർ മത്സരത്തിൽ സബാൻ കോട്ടക്കലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റോയൽ ട്രാവൽസ് കോഴിക്കോടിനേയാണ് പരാജയപ്പെടുത്തിയത്.സബാൻ കോട്ടക്കിലിന് വേണ്ടി അവരുടെ ഏഴാം നമ്പർ താരം ജർബോ റഹിം ഹാട്രിക്ക് ഗോൾമഴയിലുടെ മേധാവിത്വം നേടിയത്. ഇന്ന് ( ചൊവ്വാഴ്ച്ച) രാത്രി 8.30 ന് നടക്കുന്ന ആറാം പ്രീകോർട്ടർ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം , യുണൈറ്റഡ് എഫ് .സി നെല്ലിക്കുത്തുമായി മത്സരിക്കും.
Follow us on :
Tags:
More in Related News
Please select your location.