Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 06:27 IST
Share News :
മകനെ ചതിയിലൂടെ റഷ്യൻ കൂലിപട്ടാളത്തിലെത്തിച്ചു, കുത്തുപാറ സ്വദേശി ജെയിനിൻ്റെ പിതാവ് കുരിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും, ബിനി ലിൻ്റ ഭാര്യ ജോയ്സി നൽകിയ പരാതിയിലും വടക്കാഞ്ചേരി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ചൂഷണം ചെയ്തുള്ള വ്യക്തി കടത്ത് സെക്ഷൻ 143 (1) (d), തെറ്റിദ്ധരിപ്പിച്ച് ചതിച്ച് നിർബന്ധിത ജോലി ചെയ്യിക്കൽ സെക്ഷൻ 146, വഞ്ചന 318 (2), എന്നീ സെക്ഷനുകൾ പ്രകാരമാണ് 3 പ്രതികൾക്കെതിരെ കേസ് എടുത്തത്.
., ജെയിൻ്റെ പിതാവ് കുരിയൻ കൊടുത്ത പരാതിയിലും, ബിനി ലിൻ്റെ ഭാര്യ നൽകിയ പരാതിയിലുമാണ് കേസ് എടുത്തത്.പരാതിയിൽ പറയുന്ന മൂന്ന് പേരെ വടക്കാഞ്ചേരി പോലീസ് സി ഐ റിജിൻ എം തോമസ് വിളിച്ച് വരുത്തി മൊഴി എടുത്തിരുന്നു.
തയ്യൂർ സ്വദേശി സിബി, എറണാംകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആൻ്റണി (സ്റ്റീവ് ആൻ്റണി ) എന്നിവർക്കെതിരെയാണ് കേസ്
.
Follow us on :
Tags:
More in Related News
Please select your location.