Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 13:10 IST
Share News :
വള്ളിക്കുന്ന് : ആനങ്ങാടി അങ്ങാടിയിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയ കച്ചവടക്കാർ പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നു. പൊതുമരാമത്ത് റോഡ്സ് വിഭാഗം നിയമനടപടികൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ബസ്റ്റോപ്പിന്ന് മുകളിലായി വലിയ കരിങ്കല്ലുകൾ കയറ്റിവെച്ചതും ഇരിപ്പിടമായിട്ടുണ്ടായിരുന്ന സ്ലാബുകൾ പൊളിച്ചു നീക്കുകയും സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഉയർന്നിട്ടുണ്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്നും , വള്ളിക്കുന്ന് പഞ്ചായത്തിന്നും പരാതി നൽകിയിട്ടും രാഷ്ട്രീയ പാർട്ടിക്കാരുടെ സ്വാധീനം മൂലം നടപടികൾ എടുക്കാതിരിക്കുകയാണ് അധികൃതർ.
കേരള ഡെവലപ്മെന്റ് ഫോറം (കെ ഡി എഫ്) ഇതുമായി ബന്ധപ്പെട്ട് നിരവധിതവണ പൊതുമരാവത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും, വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറിയെയും നേരിട്ട് അന്വേഷിച്ചുവെങ്കിലും നടപടിയെടുക്കാം എന്ന് പറയുകയല്ലാതെ നടപടികൾ ഒന്നും ഉണ്ടാവുന്നില്ല ഇതിനെതിരെ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് കെടിഎഫ് ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരുരങ്ങാടി, പി പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.