Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിയപാറക്കാര്‍ക്ക് ആശ്വാസം: സുലഭം കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

28 Dec 2024 20:03 IST

ജേർണലിസ്റ്റ്

Share News :

 



കട്ടപ്പന: രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നിലനില്‍ക്കുന്ന വലിയപാറയില്‍ സുലഭം കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. നഗരസഭയിലെ ഏഴ്, 10 വാര്‍ഡുകളിലെ ജനങ്ങള്‍ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇറിഗേഷന്‍ വകുപ്പിന്റെ 25 ലക്ഷവും, നഗരസഭയുടെ 10 ലക്ഷം രൂപയും ഉപയോഗിച്ചുള്ള കുളം, കുഴല്‍ കിണര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. തുടര്‍ന്ന് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി രണ്ടു കുഴല്‍ക്കിണര്‍ കൂടി നിര്‍മിക്കുന്നതിന് പത്തുലക്ഷം രൂപയും നഗരസഭയുടെ ഭാഗത്തുനിന്ന് ലഭ്യമാക്കും. ഇതോടെ 45 ലക്ഷം രൂപയുടെ ബൃഹത് പദ്ധതിയാണ് വലിയപാറ നിവാസികള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തിയാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പ് നടത്തിയത്. പാദുവാപുരം സെന്റ് ആന്റണീസ് ദേവാലയത്തിന്റെ സമീപത്തായിട്ടാണ് കിണറും കുഴല്‍ക്കിണറും നിര്‍മിച്ചിരിക്കുന്നത്. ഇവിടെനിന്നും ഹോസ് മുഖേന വലിയ പാറ കുരിശുമലയില്‍ നിര്‍മിച്ചിരിക്കുന്ന മുപ്പതിനായിരം ലിറ്റര്‍ സംസാരണശേഷിയുള്ള ടാങ്കിലേക്കും അവിടെനിന്നും അഞ്ചോളം സബ് ടാങ്കുകളിലേക്കും വെള്ളം എത്തും. തുടര്‍ന്നാണ് ഉപഭോക്താക്കള്‍ക്കായി വിതരണം ചെയ്യുന്നത്. നൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനാണ് പദ്ധതി ലക്ഷ്യം ഇടുന്നത്. രാജന്‍ കാലാചിറ സിജു ചക്കുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച രണ്ടുമണിക്ക് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.



Follow us on :

More in Related News