Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റഹ്മാനിയ ഖത്തർ പ്രചാരണ കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.

28 Dec 2024 03:49 IST

ISMAYIL THENINGAL

Share News :

ദോഹ: ജനുവരി രണ്ടാം വാരം മുതൽ ആരംഭിക്കുന്ന റഹ്‌മാനിയ ഖത്തർ ചാപ്റ്റർ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു.

'സമന്വയ മാതൃകയുടെ സൗഹൃദപ്പൊരുൾ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയുടെ ഔദ്യോഗിക ലോഗോ  കെഎംസിസി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് പ്രകാശനം ചെയ്തു. വേൾഡ് കെഎംസിസി സെക്രട്ടറി അബ്ദുന്നാസർ നാച്ചിയുടെ സാനിധ്യത്തിൽ കെഎംസിസി ആസ്ഥാനത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ സമീപപ്രദേശങ്ങളിലെ മഹല്ല് മദ്രസ റിലീഫ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു


സമന്വയ വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ തന്നെ ആദ്യത്തെ വിദ്യാഭ്യാസ കേന്ദ്രമായ കടമേരി റഹ്മാനിയ ഇതിനകം തന്നെ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നായി അനേകായിരം വിദ്യാർത്ഥി വിദ്യാർഥിനികളെ സമൂഹത്തിന് സംഭാവന ചെയ്ത് അതിന്റെ പ്രയാണം അഭംഗുരം തുടരുകയാണ്. സാഹചര്യങ്ങളെ കരുതലോടെ അതിജീവിക്കാൻ പ്രാപ്തമായ പണ്ഡിത സമൂഹത്തെ വാർത്തെടുക്കുന്ന മികവുറ്റ കേന്ദ്രമാണ് റഹ്മാനിയ. കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിനപ്പുറത്ത് ഒരു നാടിന്റെ സാമൂഹിക മുന്നേറ്റത്തിന് ചാലകശക്തിയായി പ്രവർത്തിച്ച കേന്ദ്രമാണ് റഹ്മാനിയ.

റഹ്‌മാനിയ മാനേജ്‌മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖർ എത്തിച്ചേരുന്നതോടു കൂടി ഈ കാമ്പയിൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം കുറിക്കും.


Follow us on :

More in Related News