Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 19:54 IST
Share News :
കടുത്തുരുത്തി: ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തുന്നു. സെപ്റ്റംബർ 30ന് രാവിലെ ഒൻപതിന് കോട്ടയം ബി.സി.എം. കോളജിലാണ് മത്സരം. ഒരു സ്‌കൂളിൽനിന്നും രണ്ടു വിദ്യാര്‍ഥികളെ വീതം പങ്കെടുപ്പിക്കാം.
ആദ്യരണ്ടുസ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ സഹിതം കുട്ടികളുടെ വിവരങ്ങൾ സെപ്റ്റംബർ 26 വൈകുന്നേരം അഞ്ചിനു മുന്‍പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നേരിട്ടോ, 0481 2560586, 8848149955 ഫോൺ നമ്പരുകളിലോ, poktm@kkvib.org , poktmkhadi@gmail.com എന്നീ ഈ മെയിലുകള്‍ വഴിയോ രജിസ്റ്റർ ചെയ്യണം. മത്സരത്തോടനുബന്ധിച്ച് ഖാദി പ്രദർശനവിപണനമേളയും സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.