Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവം നവംബർ16 ന് കൊടിയേറും.

11 Sep 2026 22:17 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവം നവംബർ16 ന് കൊടിയേറും. രാവിലെ 6.30 നും 8.30 നും മദ്ധ്യേ തന്ത്രിമാരെ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. പ്രസിദ്ധമായ തൃക്കാർത്തിക നവംബർ24 ന് നടക്കും. 25 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും ഉൽസവത്തോടനുബന്ധിച്ച് കലാപരിപാടികൾ, ചുറ്റുവിളക്ക് പുഷ്പാലങ്കാരം എന്നിവ വഴിപാടായി നടത്തുവാൻ താല്പര്യമുള്ളവർ സെപ്തം.30 ന് വൈകിട്ട് 5 ന് മുൻപ് ഉദയനാപുരം സബ് ഗ്രൂപ് ഓഫീസിൽ അപേക്ഷ നല്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News