Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 20:24 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ നഗരസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്
ഏറ്റുമാനൂര്‍ സേവാസമിതിയുടെ നേതൃത്വത്തില്‍
ഡിസംബര്‍ 27- ശനിയാഴ്ച രാവിലെ 10- ന് ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടത്തുന്ന വികസന സെമിനാറില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചു കൊണ്ട് നഗര വികസനത്തിന് ഉചിതമായ രൂപരേഖ തയ്യാറാക്കത്തക്കവിധത്തിലാണ് സെമിനാര്‍.
മാലിന്യ സംസ്‌കരണം,ഗ്രാമീണ പാതകളുടെ നവീകരണം, പുതിയ പാതകള്‍, കുടിവെള്ള പദ്ധതികള്‍, ഗതാഗത കുരുക്ക് നിവാരണം, പൊതുശുചിമുറികള്‍, ബാലകമിത്ര-വയോമിത്ര പാര്‍ക്കുകള്‍, വിശാലമായകളിസ്ഥലങ്ങള്‍,ഓപ്പണ്‍ജിംനേഷ്യങ്ങള്‍,നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, ഓപ്പണ്‍ സ്റ്റേഡിയങ്ങള്‍, ആറ്റുതീര പാര്‍ക്കുകള്‍, തൊഴില്‍ അവസരങ്ങളുടെ വര്‍ദ്ധനവ്, തെരുവുനായ ഉന്മൂലനം, രാസലഹരി വിമുക്തി തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തില്‍ അധിഷ്ടിതമായ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 6282241929- എന്നഫോണ്‍നമ്പറില്‍ബന്ധപ്പെടണം.
സേവാ സമിതി ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂര്‍, ജി. ജഗദീശ് സ്വാമിയാശാന്‍, സിറിള്‍ ജി. നരിക്കുഴി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.